
മസ്ക്കറ്റിലുണ്ടായ ജലമൊഴുക്കില്പെട്ട് കാണാതായ കുടുംബത്തിലെ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി. അപകടത്തില്‍ രക്ഷപ്പെട്ട സര്‍ദാര്‍ ഫസല്‍ അഹമ്മദ് പത്താന്റെ പിതാവ് ഖാനിന്റെയും മകള്‍ സിദ്റയുടെയും മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. മാതാവ് ഷബ്ന ബീഗത്തിന്റെയും ഭാര്യ അര്ശിയുടെയും മൃതദേഹം കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ കണ്ടെത്തിയിരുന്നു. ബാക്കി രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച തിരച്ചില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ തിരച്ചില്‍ എളുപ്പമായി. ഹൈദരാബാദി കുടുംബത്തിലെ ആറുപേരാണ് ശനിയാഴ്ച ഉണ്ടായ മഴവെള്ളപ്പാച്ചിലില്‍ കാണാതായത്. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ ഒഴുക്കില്‍ അകപ്പെടുകയായിരുന്നു.

muscat flood