എന്ത് കൊണ്ട് ലൂസിഫറിന് ബൈബിളിലെ ആ ലൂസിഫറുമായി ബന്ധമില്ല – ഇത് വെളിപ്പെടുത്തി മുരളി ഗോപി

ബൈബിളിലെ ഒരു കഥാപാത്രമായ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ മാലഖയെയാണ് ലൂസിഫർ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം രൂപം കൊള്ളുന്ന ചിത്രം .അതുമായി ലാലേട്ടന്റെ ലൂസിഫറിന് എന്ത് ബന്ധമാണുളളത്. നന്മയുടെ പക്ഷത്തോണോ തിന്മയുടെ പക്ഷത്താണോ ലാലേട്ടന്റെ ലൂസിഫര്‍ എന്നിങ്ങനെ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.ചിത്രത്തിലെ ടെറ്റില്‍ ഫോണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തിച്ച രീതിയുമൊക്കെ നിരവധി സംശയങ്ങള്‍ വഴിവെച്ചിരുന്നു.

ചിത്രം മാര്‍ച്ച്‌ 28 ന് റിലീസിനെത്തുകയാണ്. ഇപ്പോഴും സിനിമയെ കുറിച്ച്‌ കൃത്യമായ ഒരു ഔട്ട് ലൈന്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴും സസ്പെന്‍സിന്റെ മുഖം മൂടി ധരിപ്പിച്ചാണ് പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ റിലീസിങ്ങ് തീയതി അടുക്കുമ്ബോള്‍ സിനിമയുടെ കഥയെ കുറിച്ച്‌ ചെറിയ സൂചന നല്‍കുകയാണ് നടനും തിരക്കഥകൃത്തുമായ മുരളി ഗോപി. ലൂസിഫറിന് ബൈബിള്‍ കഥയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇങ്ങനെയൊരു പേരിട്ടതിന് കൃത്യമായ കാരണമുണ്ടെന്നും മുരളി ഗോപി പറഞ്ഞു. ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാരംയം വെളിപ്പെടുത്തിയത്. ലൂസിഫര്‍ തിരക്കഥ എന്തുകൊണ്ട് പുതുമുഖ സംവിധായകനായ പൃഥ്വിരാജിനു നല്‍കിയതിനു പിന്നിലെ കാരണവും മുരളി ഗോപി വെളിപ്പെടുത്തി.

murali gopy prithviraj lucifer images

സ്വകാര്യ ജീവിതത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ജോലിയുടെ കാര്യത്തില്‍ കഠിമായി പ്രയ്തിക്കുന്ന ഒരു കഠിനാദ്ധ്വാനിയായ ചെറുപ്പക്കരാനാണ് കഠിനാദ്ധ്വാനത്തിലുപരി ഒരു മികച്ച സംവിധായകനാവാനുള്ള ഒരു കഴിവും പൃഥ്വിയ്ക്കുണ്ട്. ആദ്യം മുതല്‍ തന്നെ തന്റെ തിരക്കഥകളുട സ്റ്റൈല്‍ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്.ടിയാന്‍ ചെയ്യുന്ന സമയത്താണ് ലൂസിഫറിന്റെ വണ്‍ലൈന്‍ സ്റ്റോറി ഞാന്‍ പൃഥ്വിയോട് പറയുന്നത്. അത് ഇഷ്ടമാകുകയായിരുന്നു

ലൂസിഫർ എന്ന പേരിനെ പറ്റി പറയുകയാണെങ്കിൽ ചിത്രം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സിനിമയ്ക്ക് നല്‍കുന്ന പേരുകളും. ബൈബിള്‍ കഥായുമായി ലൂസിഫറിനു യാതെരു തരത്തിലുമുളള ബന്ധവുമില്ല. എന്നാല്‍ ഈ ചിത്രത്തിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും അനിയോജ്യമായ പേരാണ് ലൂസിഫര്‍. മറ്റൊരു പേരും ഈ ചിത്രത്തിന് അനിയോജ്യമാകില്ലെന്നും മുരളി ഗോപി പറഞ്ഞു. ചിത്രത്തിന്റെ പേരിനെ സംബന്ധിച്ച്‌ നിരവധി സംശയങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

തിരക്കഥ എഴുതിയപ്പോള്‍ തന്നെ സ്റ്റീഫന്‍ നെടുമ്ബളിയായി എന്റെ മനസില്‍ ആദ്യം തോന്നിയത് മോഹന്‍ലാലിന്റെ മുഖം തന്നെയാണ്. എന്നാല്‍ രാജു എങ്ങനെ ഞാന്‍ മനസ്സില്‍ കാണുന്ന രീതിയില്‍ അദ്ദേഹത്തെ അവതരിപ്പിക്കുകയായിരുന്നു വെല്ലുവിളി. ലൂസിഫര്‍ ഒരു മോഹന്‍ലാല്‍ ചിത്രമാണെങ്കില്‍ കൂടിയും അതിലെ ബാക്കി കഥാപാത്രങ്ങള്‍ക്ക് തങ്ങളുടേതായ വ്യക്തിത്വമുണ്ട്. ലാലേട്ടൻ എന്ന മഹാ പ്രതിഭയെ കുറിച്ച് നമുക്ക് എല്ലാം അറിയുന്നത് പോലെ എഴുതി തയ്യാറാക്കിയ തിരകഥയ്ക്ക് അപ്പുറം ലാലേട്ടന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. .

murali gopi about lucifer

Abhishek G S :