മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ; വീഡിയോ സോങ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ!

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നത്.കോഴിക്കോട് വെച്ച് നടന്ന ചിത്രീകരണം നേരത്തെ പൂർത്തിയായിരുന്നു.എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യ വീഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘പതിയ ഇതൾ വിടരും’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് വീഡിയോ സോങ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.വിജിത് നമ്പിയാർ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും കെ എസ് ഹരിശങ്കറും ചേർന്നാണ്.നിരവധി നല്ല കമെന്റുകളാണ് പാട്ടിന് കിട്ടിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്. കെ എസ് ചിത്ര,ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ. അശോകന്‍ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്​ലുങ്ങല്‍ ഇസ്മായിലുമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും(കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ്​(ഗോപിക അനില്‍). രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്‍റെ ഇതിവൃത്തം.

munthiri monchan oru thavala paranja kadha video song

Sruthi S :