പുതുമുഖ താരങ്ങളെ അണി നിരത്തി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രം മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. മുന്തിരി മൊഞ്ചൻ എന്ന പേരിനൊപ്പമുള്ള തവള പറഞ്ഞ കഥ ടാഗ്‌ലൈൻ ആണ് സെക്കന്റ് ലുക്കിൽ നിറയുന്നത്. തവളയായി സ്ലം കുമാറിനെ ചിത്രീകരിച്ച പോസ്റ്ററാണ് ഇത്.
അനു സിത്താര തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെക്കന്റ് ലുക്ക് പോസ്റ്റർ പങ്കു വച്ചത് . ടൂര്‍ണമെന്റ്, ഫ്രൈഡെ, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ മനേഷ് കൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. ഗോപിക അനില്‍, കരാവി താക്കര്‍, സലീമ, ദേവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ. അശോകന്‍ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.
munthiri monchan movie second look poster