മലയാള സിനിമയിൽ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2; കാവ്യ മാധവനെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് മുന്ന

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു.

മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി.

കാവ്യയുടേതായി പുറത്തെത്തിയതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ​​ഗൗരീശങ്കരം. മുന്നയായിരുന്നു ചിത്രത്തിലെ നായകന‍്. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം കാവ്യാമാധവനെ കണ്ട സന്തോഷത്തിൽ ഇൻസ്റ്റ​ഗ്രാമിലൂടെ ഇരുവരും ഒരുമിച്ചുള്ള റീൽ പങ്കുവെച്ചിരിക്കുകയാണ് നടൻ. ‘കാവ്യ മാധവനെ വീണ്ടും കണ്ടതിൽ സന്തോഷം. മലയാള സിനിമയിൽ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2’ എന്ന് പറഞ്ഞാണ് മുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

പിന്നാലെ നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ​ഗൗരി ശങ്കരം സിനിമയുടെ രണ്ടാം ഭാ​ഗം ഉണ്ടാവുമോ, കാവ്യ വീണ്ടും സിനിമയിലേയ്ക്ക് എത്തുന്നുണ്ടോ, ​ഗൗരിശങ്കരം 2 വരാൻ പോകുകയാണോ എന്നിങ്ങനെയാണ് പലരും ചോദിക്കുന്നത്. മുന്നയുടെ ആദ്യ നായികയാണ് കാവ്യ. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും മുന്ന കാത്ത്സൂക്ഷിക്കുന്നുണ്ട്.

ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കാവ്യയെ കറുത്ത സാരിയിൽ അതീവ സുന്ദരിയായി ആണ് കാണാൻ സാധിക്കുക. മലയാളത്തിലെ പല താരങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നടനാണ് മുന്ന. നടൻ ബാലയുമായും വളരെയടുത്ത സൗഹൃദമാണ് മുന്നയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ മുന്ന വളരെ അധികം സജീവമാണ്. തന്റെ സുഹൃത്തുക്കൾ പങ്കിടുന്ന പോസ്റ്റുകൾക്കെല്ലാം മുന്ന ലൈക്കോ കമന്റോ ചെയ്യാതെ പോകാറില്ല.

അതുപോലെ തന്നെ കാവ്യാ മാധവനോടും ആ സ്നേഹം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ മാധവന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതുവരെ സുഹൃത്തുക്കളായിരുന്നവർ പോലും കാവ്യയെ ഒറ്റപ്പെടുത്തിയിരുന്നു സമയ്ത്തും കാവ്യയ്ക്കും കുടുംബത്തിനുമൊപ്പം നിന്ന ആളാണ് മുന്ന. അതിന് ശേഷം കാവ്യ സോഷ്യൽ മീഡിയയിൽ സജീവമായപ്പോഴും, സകല പിന്തുണയും നൽകിയുള്ള മുന്നയുടെ കമന്റുകളും ശ്രദ്ധേയമായിരുന്നു.

നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് ഗൗരി ശങ്കരം. ഗൗരി ശങ്കരത്തിന് ശേഷം പിന്നീട് മൊഹബത്ത്, ബാങ്കിങ് ഹൗവേഴ്‌സ്, കുട്ടീം കോലും, ടു നോറ വിത്ത് ലവ് തുടങ്ങി ഒത്തിരി സിനിമകളിലൂടെ മുന്ന മലയാത്തിലേക്ക് വീണ്ടും എത്തിയിരുന്നു. പക്ഷേ സിനിമകളിൽ അത്ര ശോഭിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. തമിഴിൽ കുടുതൽ സിനിമകളിൽ വന്നെങ്കിലും വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചില്ല. എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിൽ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു.

25 വർഷത്തെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞ കാവ്യാ മാധവൻ ഇന്നും മികച്ച കഥാപാത്രങ്ങളെയാണ് മലയാളികൾക്ക് സമ്മാനിച്ചത്. 2016ൽ പിന്നെയും എന്ന അടൂർ ​ഗോപാലകൃഷ്ണൻ ചിത്രത്തിനു ശേഷം കാവ്യ പൂർണമായും അഭിനയത്തിൽ നിന്ന് മാറി നിന്നു.

Vijayasree Vijayasree :