മധുരം വിതറി മുന്തിരി മൊഞ്ചൻ; റിവ്യൂ വായിക്കാം!

വിജിത്ത് നമ്പ്യാർ സംവിധാനത്തിൽ ഇന്ന് പുറത്തിറങ്ങിയ മുന്തിരിമൊഞ്ചന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. താരതമ്യം ചെയ്യാൻ വേറെ ഒരു സിനിമ എടുത്തു പറയാനില്ല എന്നാണ് പലരുടെയും പ്രതികരണം.മനസ് നിറഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുന്ന അനുഭവമാണ് മുന്തിരിമൊഞ്ചന്‍ സമ്മാനിച്ചത്. ‘ഒട്ടും പ്രതീക്ഷയില്ലാതെയാണ് കയറിയത്. പക്ഷേ, രസിച്ച് ഇരുന്ന് സമയം പോയതറിഞ്ഞില്ല. മെക്സിക്കന്‍ അപാരതയില്‍ സഖാവ് കൃഷ്ണനായിഅഭിനയിച്ച മനേഷ്, ഇനി അടുത്ത താരം ആവും എന്ന് തോന്നുന്നു.ഒറ്റവാക്കില്‍ പറഞ്ഞാല്‍, അധികം ബഹളമില്ലാത്ത ഒരു സുന്ദരന്‍ പടം’ എന്നാണ് പ്രേക്ഷക പ്രതികരണം.

മികച്ച വിഷ്വല്‍സും,പാട്ടും , നല്ല ക്ലാസ് കോമഡിയും ചിത്രത്തത്തെ വ്യത്യസ്തമാക്കുന്നത് . ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ വളരെ നല്ല പ്രകടനമാണ് കഴവെച്ചത്. ഒപ്പം എടുത്തു പറയേണ്ടത് നമ്മുടെ സ്വന്തം സലിം കുമാറിന്റെ അഭിനയമാണ്.താരത്തിന് യാതൊരു ഇൻട്രൊയുടെയും ആവിശ്യമില്ല കാരണം ഇപ്പോഴും തനിക്കു കിട്ടുന്ന കഥാപാത്രം നിസാരമായി ചെയിതു പ്രേക്ഷക മനസിൽ അത് കൊള്ളിക്കുന്ന കാര്യത്തിൽ സലിം കുമാർ വേറെ ലെവൽ ആണ്.ഈ ചിത്രത്തിലും അതിൽ യാതൊരു മാറ്റവും ഇല്ല.

വിവേക് സിനിമാപരസ്യങ്ങൾ ചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ്. അയാൾ ഇമ എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. ഇമ ഒരു ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്നു. ഇരുവർക്കുമിടയിൽ പ്രണയം ഉടലെടുക്കുന്നു എങ്കിലും പ്രകടിപ്പിക്കുന്നില്ല. ജോലിസംബന്ധമായി വിവേകിന് മുംബൈയിലേക്കു പോകേണ്ടിവരുന്നു. ട്രെയിനിൽ വച്ച് വളരെ അവിചാരിതമായി അയാൾ ദീപിക എന്നൊരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ആ യാത്ര അയാളുടെ ജീവിതം മാറ്റിമറിക്കുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും വഴിത്തിരിവുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. രണ്ടു പ്രണയകഥകൾ സമാന്തരമായി പറഞ്ഞുപോകുന്ന കഥാഗതിയാണ് ചിത്രത്തിലുള്ളത്. ഒളിച്ചോട്ടവും പ്രണയഭംഗവും ആത്മഹത്യാശ്രമവും ജനകീയ സമരങ്ങളുമെല്ലാം ചിത്രത്തിൽ വിഷയമാകുന്നുണ്ട്. സ്ത്രീപീഡനക്കുറ്റം തെറ്റായി ആരോപിക്കപ്പെടുന്നവർ നേരിടുന്ന പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നു.

ചെറുതെങ്കിലും ഭംഗിയായി ചിട്ടപ്പെടുത്തിയ തിരക്കഥ ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. ഒരുവേളയിൽ കഥാഗതി എന്താകുമെന്ന പ്രേക്ഷകന്റെ ഊഹം തെറ്റിക്കാനും തിരക്കഥയ്ക്കു കഴിയുന്നുണ്ട്. ഏറെക്കുറെ നവാഗതരായ മനേഷും ഗോപികയും കൈരാവിയും തൃപ്തികരമായ അഭിനയം കാഴ്ചവച്ചിരിക്കുന്നു. ചിത്രത്തിൽ ഹാസ്യം കൈകാര്യം ചെയ്യുന്നത് സലിംകുമാറും ഇർഷാദും നിയാസ് ബക്കറുമാണ്. സലിം കുമാർ രസകരമായ ഭാഷാശൈലി കൊണ്ട് പ്രേക്ഷരെ വീണ്ടും പിടിച്ചിരുത്തുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥ വികസിക്കുന്നത് ട്രെയിനിൽ വച്ചാണ്. കഥയ്‌ക്കൊപ്പം പ്രേക്ഷകരെയും യാത്ര ചെയ്യിക്കാൻ കഴിയുന്നതിൽ ഛായാഗ്രഹണം മികച്ച പങ്കു വഹിക്കുന്നു. ഗാനങ്ങൾ നിലവാരം പുലർത്തുന്നു. ശങ്കർ മഹാദേവൻ ആലപിച്ച ഗാനം ശ്രദ്ധേയമാണ്.

ഫീൽ ഗുഡ് എന്റർടൈൻമെന്റ് ചിത്രമെന്ന് സംശയിക്കാതെ പറയാൻ സാധിയ്ക്കും . ചത്രത്തിന്റെ ആദ്യ പകുതി നോർമലും രണ്ടാം പകുതി ത്രില്ലുങ്ങുമാണ്. ഒരു നവാഗത സംവിധായകന്റെ യാതൊരു പോരായ്മകളും വിജിത്തിനുണ്ടായിരുന്നിട്ടില്ല. ഒരു കൂട്ടം പുതുമകങ്ങളെ മലയാള സിനിമയിലേക്ക് സംവിധായകൻ കൊണ്ടുവന്നിരിയ്ക്കുന്നു. മെക്സിക്കന്‍ അപാരതയില്‍ സഖാവ് കൃഷ്ണനായി അഭിനയിച്ച മനേഷിന് ഈ ചിത്രം വലിയ ബ്രേക്ക് ആകുമെന്നുള്ള കാര്യത്തിൽ സംശയം ഇല്ല ,
ഒറ്റവാക്കില്‍ പറഞ്ഞാല്‍, അധികം ബഹളമില്ലാത്ത ഒരു സുന്ദരന്‍ പടം

കേരളത്തിലെ 75 തിയേറ്ററുകളിലും മറ്റു സംസ്ഥാനങ്ങളിലെ 25 കേന്ദ്രങ്ങളിലും ഗൾഫ് രാജ്യങ്ങളിൽ 51 സ്‌ക്രീനുകളിൽ ഡിസംബർ 19നും.സംവിധായകനാക്കമുള്ള കുറെയേറെ പുതിയ ആളുകളുടെ സിനിമയാണ് മുന്തിരിമൊഞ്ചൻ . ആർഭാടങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു സിനിമ. നിങ്ങളെ എന്റെർറ്റൈൻ ചെയ്യുമെന്നാണ് വിശ്വാസം. വിശ്വാസം സത്യമാകുന്നത് നിങ്ങൾക്കു സിനിമ ഇഷ്ടപെട്ടാൽ മാത്രമാണ്. ചിത്രത്തിന്റെ ദൈർഘ്യം ചുരുക്കിയതിന്റെ ഭാഗമായി ചില സീനുകൾ ഡിലീറ്റ് ചെയ്യേണ്ടി വന്നതിനാൽ കുറച്ചു പേർ ഈ സിനിമയിൽ നിന്നും പുറത്തു പോയിട്ടുണ്ട്. അതിൽ ഏറ്റവും വിഷമം ആദ്യമായി ചെറിയ വേഷങ്ങൾ ചെയ്ത പ്രിയ സുഹൃത്തുകളുടെ ഭാഗങ്ങൾ ഡിലീറ്റ് ചെയ്യേണ്ടി വന്നതിനാലാണ്. മനഃപൂർവ്വമല്ലാതെ നിവൃത്തികേട്‌ കൊണ്ട് സംഭവിച്ചു പോയതാണ്….ക്ഷമിക്കണം. മിക്കവരെയും നേരിട്ട് വിളിച്ചു പറയാൻ ശ്രമിച്ചിട്ടുണ്ട്. അല്ലാത്തവർ സാഹചര്യം മനസിലാക്കി ക്ഷമിക്കും എന്ന് കരുതുന്നു.എന്നും വിജിത്ത് നബ്യാർ കുറിച്ചു.

പൊതുസമൂഹം വില്ലൻ എന്ന പരിവേഷം ചാർത്തിക്കൊടുക്കുന്നവർ പലപ്പോഴും ജീവിതത്തിൽ നായകന്മാരായിരിക്കും എന്ന് ചിത്രം ഓർമിപ്പിക്കുന്നു. പ്രണയത്തിനപ്പുറം ആണും പെണ്ണും തമ്മിലുള്ള ഹൃദ്യമായ സൗഹൃദവും ചിത്രം ആവിഷ്കരിക്കുന്നു. വലിയ താരങ്ങളോ പൊലിമയോ ഇല്ലാതെ തന്നെ മണിക്കൂർ പ്രേക്ഷകരെ രസിപ്പിക്കാനും പിടിച്ചിരുത്താനും ചിത്രത്തിനു കഴിയുന്നുണ്ട്. പുതുതലമുറയുടെ സൗഹൃദവും പ്രണയവുമെല്ലാം രസകരമായി അവതരിപ്പിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഇഷ്ടമാകും.

Mundhiri Moonjan Review

Noora T Noora T :