മകൾക്കായി മുക്ത നൽകിയ പിറന്നാൾ സമ്മാനം കണ്ടോ?

മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നടി മുക്ത. നൃത്ത വീഡിയോയാണ് മുക്ത സമ്മാനിച്ചത്. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താര്‍മിഴി. പൂന്തേന്‍ മൊഴി, കണ്ണിനു കണ്ണാം എന്‍ കണ്‍മണി..’ എന്ന പാട്ടിന് അനുസരിച്ച്‌ ചുവടുവെയ്ക്കുകയാണ് മുക്ത. അമ്മയ്ക്കൊപ്പം നൃത്തചുവടുകളുമായി കണ്‍മണിയേയും കാണാം വീഡിയോയില്‍.

മകൾക്കായി ഒരുക്കിയ പിറന്നാൾ കേക്കിന്റെ ചിത്രവും മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അമ്മായി കൂടിയായ റിമിയും ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. കൺമണിയ്ക്കായി സ്വന്തം കൈകൊണ്ട് ഒരു കേക്ക് ബേക്ക് ചെയ്യാൻ പറ്റിയ സന്തോഷം പങ്കുവയ്ക്കുകയാണ് റിമി.

Noora T Noora T :