മുകേഷുമായി പിരിയാൻ കാരണം അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും ഗാർഹിക പീ ഡനവും; വീണ്ടും ചർച്ചയായി സരിതയുടെ വാക്കുകൾ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ദീർഘനാളത്തെ പ്രണയത്തിനുശേഷം 1988 ലാണ് സരിതയും മുകേഷും വിവാഹിതരായത്. എന്നാൽ 2011ൽ ഇരുവരും വേർപിരിഞ്ഞു. പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായ വിവാഹമോചനമായിരുന്നു ഇവരുടേത്. ഏറെക്കാലം ഇവർക്കിടയിലെ പ്രശ്‌നങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.

ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി ഒന്നിലധികം സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ വേളയിൽ വർഷങ്ങൾക്ക് മുമ്പുള്ള സരിതയുടെ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. മുകേഷുമായി പിരിയാൻ കാരണം അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും ഗാർഹിക പീ ഡനവുമാണെന്നാണ് സരിത അഭിമുഖത്തിൽ പറയുന്നത്. കരഞ്ഞു കൊണ്ട് സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു;

പറയാൻ എനിക്ക് നാണക്കേടായിരുന്നു. ഒരു പെണ്ണിന് ഇങ്ങനൊക്കെ അനുഭവിക്കേണ്ടി വരുന്നത് ഞാൻ സിനിമയിൽ കണ്ടിട്ടുണ്ട്, അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് തന്നെ അതൊക്കെ സംഭവിക്കുന്നു എന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിലൂടെയൊക്കെ കടന്നു പോവുക എന്നത് പ്രയാസകരമായിരുന്നു. ചില മാധ്യമങ്ങളൊക്കെ ചിലതൊക്കെ അറിഞ്ഞു വിളിക്കും. അപ്പോഴൊക്കെ ഒന്നുമില്ലെന്നാണ് ഞാൻ പറയുമായിരുന്നത്.

ഒരു പ്രശ്‌നവുമില്ലാത്തതു പോലെ ഭാവിക്കുകയായിരുന്നു. ഓണത്തിനൊക്കെ സന്തോഷമാണെന്ന് കാണിക്കാൻ ഫോട്ടോകൾ പങ്കുവെക്കും. കുടുംബത്തിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സമയത്തും അദ്ദേഹത്തിന് വേറെ ബന്ധങ്ങളുണ്ടായിരുന്നു. തെറ്റുകൾ അദ്ദേഹം തിരിച്ചറിയുമെന്ന് ഞാൻ കരുതി.

പൊലീസിൽ പരാതിപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ അച്ഛന് ഞാൻ കൊടുത്ത വാക്ക് കാരണമായിരുന്നു. എന്റെ അച്ഛൻ മരിച്ച ശേഷം ഞാൻ അച്ഛനായി കണ്ടിരുന്നത് അദ്ദേഹത്തെയായിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഞാൻ വാക്ക് പാലിച്ചു. ഒരിക്കൽ അവരുടെ വീട്ടിൽ വച്ച്, വീട്ടിലെ ജോലിക്കാരിയുടെ മുന്നിൽ വച്ച് എന്നെ ഒരുപാട് ഉപദ്രവിച്ചു. അടിക്കുകയൊക്കെ ചെയ്തു. അതോടെ ഞാൻ അവരുടെ വീട്ടിൽ പോകുന്നത് നിർത്തി.

ടാക്‌സ് അടക്കുന്നതുമായി ബന്ധപ്പെട്ടൊരു കാര്യത്തിന് വന്നപ്പോൾ അച്ഛൻ എയർപോർട്ടിൽ വന്നു. വീട്ടിൽ പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഇല്ല, ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്റെ കൂടെ വന്നു. മുറിയിൽ വച്ച് അദ്ദേഹം എന്റെ കൈ പിടിച്ചു കരഞ്ഞു. നീ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കറിയാം, എന്റെ മോൻ ശരിയല്ല എന്നും എനിക്കും അറിയാം. പക്ഷെ ഇത് മീഡിയയിൽ വരരുത്, മോള് സഹിക്ക് എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കായിരുന്നു ഞാൻ ഇതുവരെ പാലിച്ചത്.

എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. എൽകെജി മുതൽ, എംബിബിഎസ് വരയുള്ള എന്റെ മോന്റെ വിദ്യാഭ്യാസത്തിൽ അച്ഛൻ എന്ന നിലയിൽ ഒരു പങ്കാളിത്തവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മകന് മഞ്ഞപ്പിത്തം വന്നപ്പോൾ അദ്ദേഹത്തെ ഫോൺ വിളിച്ചിരുന്നു. അപ്പോൾ പറഞ്ഞത് നീ ഞാൻ എവിടെയാണെന്ന് ട്രാക്ക് ചെയ്യാൻ വിളിക്കുകയാണല്ലേ എന്നായിരുന്നു.

അഞ്ച് വയസുള്ള മകന് മഞ്ഞപ്പിത്തം ആണെന്ന് അറിയുമ്പോൾ ഒരു അച്ഛന് വിഷമമുണ്ടാകില്ലേ?. ഗർഭിണിയായിരിക്കെ എന്നെ വയറ്റിൽ ചവിട്ടിയിട്ടുണ്ട്. കരഞ്ഞു കൊണ്ട് ഞാൻ വീണു. നീ മികച്ച നടിയല്ലേ, കരഞ്ഞോ കരഞ്ഞോ എന്നാണ് അയാൾ പറഞ്ഞത്. ഒരിക്കൽ എനിക്ക് ഒമ്പതാം മാസമായിരുന്നപ്പോൾ കാറിൽ കയറാൻ നേരം അയാൾ കാർ മുന്നോട്ടും പിന്നോട്ടും എടുത്ത് കളിപ്പിച്ചു.

ഞാൻ നിലത്തു വീണുകിടന്നു കരഞ്ഞു. രാത്രി മിക്കപ്പോഴും മദ്യപിച്ചാണ് വരിക. ഒരിക്കൽ എന്താ വൈകിയത് എന്ന് സ്വാഭാവികമായും ചോദിച്ചു. അയാൾ എന്റെ മുടിയിൽ പിടിച്ച്, നിലത്തൂടെ വലിച്ച് അടുക്കളയിൽ കൊണ്ടുപോയി. എന്നിട്ട് വയറ്റത്ത് ചവിട്ടിയെന്നും സരിത അഭിമുഖത്തിൽ പറ‍ഞ്ഞിട്ടുണ്ട്.

Vijayasree Vijayasree :