മുകേഷിന് സൂപ്പർ സ്റ്റാർ പദവി നഷ്ട്ടമായതാണോ? കാരണക്കാർ !

നടനായും, സ്വഭാവ നടനായും, ഹാസ്യതാരവുമായി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ് മുകേഷ് . ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് മുകേഷ്. ചെറുപ്പകാലം മുത തന്നെ സിനിമയിൽ സജീവമാണ് മുകേഷ്

എന്നാൽ മുകേഷിന് സൂപ്പർ സ്റ്റാർ എന്ന പദവി കൈയെത്ത ദൂരത്തായിരുന്നു. എന്ത് കൊണ്ട് സൂപ്പർസ്റ്റാർ ആകാൻ കഴഞ്ഞില്ലെന്ന് വെളിപ്പെടുത്തുകയാണ് താരം. കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

പല ആളുകളിൽ നിന്നും എന്റെ മക്കളിൽ നിന്ന് വരെ കേൾക്കേണ്ടി വന്ന ഒരു ചോദ്യമാണ് , എന്ത് കൊണ്ട് ഒരു സൂപ്പർ സ്റ്റാർ ആയില്ല എന്ന്. അതിന്റെ കാരണം ഇതാണ്. ഞാൻ ഏറ്റെടുക്കുന്ന എന്ത് കാര്യമായാലും അത് അഭിനയം ആയിക്കൊള്ളട്ടെ അല്ലെങ്കിൽ ഞാൻ ചെയ്യുന്ന എന്ത് ജോലി ആയാലും അത് കൃത്യമായും ആത്മാർത്ഥയോടും ചെയ്യാൻ ശ്രമിക്കുന്ന ആളാണ്.പക്ഷെ ഇത് കിട്ടി കഴിഞ്ഞാൽ മാത്രം. എന്നാൽ അത് കിട്ടാൻ വേണ്ടി ഞാൻ ഒന്നും ശ്രമിക്കാറില്ല. അത് ഒരു നടനെ സംബന്ധിച്ച് അയോഗ്യതയാണ്. തന്റെ ഏറ്റവും ചെറിയ പ്രായത്തിലാണ് സിനിമയിൽ വരാൻ തനിക്ക് സാധിച്ചു. അതിനാൽ തന്നെ സിനിമയിൽ വലിയൊരു സമയം തനിക്ക് ലഭിച്ചു. എന്നാൽ ഒരിക്കൽ പോലും അങ്ങനെയൊരു സിനിമ ചെയ്യണമെന്നോ അല്ലെങ്കിൽ മികച്ച ഒരു സംവിധായകനെ കണ്ടെത്താനോ ശ്രമിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു ദിവസം തന്റെ ഇളയ മകൻ എന്നോട് ചോദിച്ചു. അച്ഛാ.. എന്ത് കൊണ്ടാണ് സൂപ്പർ സ്റ്റാർ ആകാതിരുന്നത്. അവന്റെ ക്ലാസിലെ കുട്ടികൾ ചോദിച്ച ചോദ്യമായിരുന്നു . അന്ന് ഞാൻ അവനോട് പറഞ്ഞു. ഒരു ദിവസം അച്ഛൻ കാറിൽ പോയപ്പോൾ ദൈവത്തെ കണ്ടു. ഈശ്വരൻ എന്നോട് ചോദിച്ചു, നിനക്ക് സൂപ്പർ സ്റ്റാർ ആകണോ അതൊ ലൈഫ് അച്ചീവ്മെന്റ് അവാർഡ് വേണോ? അപ്പോൾ ഞാൻ ലൈഫ് അച്ചീവ്മെന്റ് അവാർഡ് മതിയെന്ന് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു അത് സൂപ്പർ ആയിട്ടുണ്ടെന്ന്.

സ്വന്തമായി ഒര അഭിനയ ശൈലിയുള്ള നടനാണ് മുകേഷ്. താരത്തിന്റെ പല സിനിമ ഡയലോഗുകളും എക്സപ്രഷനുകളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സൂപ്പർ സ്റ്റാർ പദവിയിൽ തൊട്ട് തൊട്ടില്ല എന്ന് നിൽക്കുമ്പോഴും മുകേഷ് ചെയ്ത പല പഴയ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷരുടെ ഇടയിൽ ചർച്ച വിഷയമാണ്. റാംജി റാവൂവിലെ ഗോപാലകൃഷ്ണൻ, ഹരിഹർ നഗർ സീരീസിലെ മഹാദേവൻ ഇന്നും ജനങ്ങൾ നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങളാണ്.

Noora T Noora T :