തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമാ തിരക്കുകളിലേയ്ക്ക് കടന്ന് മുകേഷ്

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞപ്പോള്‍, സിനിമയുടെ തിരക്കിലേക്ക് കടന്ന് കൊല്ലത്തെ ഇടതു സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ്. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിലാണ് മുകേഷ് വേഷമിടുന്നത്. അന്നം തരുന്ന സിനിമ വിട്ടിട്ട് കളിയുമില്ലെന്നാണ് മുകേഷിന്റെ നിലപാട്.

കനത്ത ചൂടിനും, തെരഞ്ഞെടുപ്പ് ചൂടിനും ഒപ്പമായിരുന്നു കഴിഞ്ഞ ഒന്നര മാസമായി നടന്‍മുകേഷ്. തിരക്കുകള്‍ക്ക് ചെറിയ ഇടവേള ലഭിച്ചതോടെയാണ് തന്റെ ഉപജീവമാര്‍ഗമായ വെള്ളിത്തിരയിലേക്ക് കൊല്ലത്തിന്റെ എം എല്‍ എ വീണ്ടും മടങ്ങിയെത്തിയത്. കത്തി കയറിയ കൊല്ലത്തെ രാഷ്ട്രീയ പൊരാട്ടത്തില്‍. ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് മുകേഷിന്റെ പ്രതീക്ഷ.

എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിലാണ് മുകേഷ് വേഷമിടുന്നത്. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരണം. മുന്‍ െ്രെകംബ്രാഞ്ച് ഡി ഐ ജി ആയിരുന്ന സ്വന്തം പിതാവ് പി എം കുഞ്ഞിമൊയ്ദീന്‍ കേസ് ഡയറിയില്‍ നിന്നാണ് നിഷാദിന്റെ സിനിമ പിറക്കുന്നത്.

Vijayasree Vijayasree :