സുരേഷ് ഗോപി 80 ശതമാനം സിനിമാ നടനും 20 ശതമാനം പൊതുപ്രവര്‍ത്തകനുമാണ്; അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണ് സുരേഷ് ഗോപി മറ്റുള്ളവരെ സഹായിക്കുന്നത്; എംടി രമേശ്

സുരേഷ് ഗോപി 80 ശതമാനം സിനിമാ നടനും 20 ശതമാനം പൊതുപ്രവര്‍ത്തകനുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം സാമൂഹിക പ്രവര്‍ത്തനമാണ്.

അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണ് സുരേഷ് ഗോപി മറ്റുള്ളവരെ സഹായിക്കുന്നത്. കോഴിക്കോട്ടെ സംഭവത്തിന്റെ പശ്ചാത്തലവും അതിനു പിന്നിലെ രാഷ്ട്രീയവും സത്യവും എല്ലാവര്‍ക്കുമറിയാം.

നിയമം നിയമത്തിന്റെ വഴിക്കു പോകും. സംഭവത്തില്‍ വളരെ മാന്യമായാണു സുരേഷ് ഗോപി പ്രതികരിച്ചത്. ഒരു മനുഷ്യനെ തോജോവധം ചെയ്യാനുള്ള ശ്രമമാണ് പിന്നീടു നടന്നതെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ വിഷയം ഉയര്‍ത്തി കേരളത്തില്‍ മതധ്രുവീകരണത്തിനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും രമേശ് ആരോപിച്ചു.

മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ നിലപാടെന്താണെന്നും ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും വ്യക്തമാക്കണം. ഹമാസിനെ അനുകൂലിക്കുന്നതിന്റെ മറവില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളെ അണിനിരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും രമേശ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Vijayasree Vijayasree :