മലയാളത്തിന്റെ സുകൃതം എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് സിനിമ താരങ്ങൾ. മമ്മുട്ടിയും എംടിയുമായി വല്ലാത്ത ഒരു ആത്മബന്ധം ഉണ്ടായിരുന്നു എന്നാണ് പലപ്പോഴും മാധ്യമങ്ങൾ പറയാറുള്ളത്.
എംടിയുടെ നിരവധി ചിത്രങ്ങൾ മമ്മുട്ടി ചെയ്തിട്ടുണ്ട്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ മുതൽ മനോരഥങ്ങൾ വരെയായി 13 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. മാത്രമല്ല സിനിമയിൽ വന്നകാലം മുതൽ മമ്മൂട്ടിക്ക് ആരെല്ലാമോ ആണ് എം.ടി.
അദ്ദേഹത്തിന്റെ വിയോഗവർത്ത അറിഞ്ഞപ്പോൾ മുതൽ അനുശോചനം അറിയിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ”എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു”. എന്നാണ് മമ്മൂട്ടി കുറിച്ചു.
അതേസമയം മമ്മൂട്ടി വിദേശത്താണ് ഉള്ളത്. അതിനാൽ തന്നെ അദ്ദേഹമോ കുടുംബമോ എംടിയെ കാണാനായി എത്തിയിരുന്നില്ല. പ്രിയ ഗുരുവിനെ അവസാനമായി കാണാൻ മെഗാസ്റ്റാറും കുടുംബവും എത്തുകയില്ലേ എന്ന ചോദ്യം ആരാധകർ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മമ്മുട്ടിയുടെ ഫാൻസ് പേജുകളിലൂടെ വ്യക്തമായത് മമ്മുട്ടി അസർബൈജാനിലാണെന്നാണ്.