സ്റ്റാർ മാജിക്കിൽ ടാസ്‌കുകൾ വരുന്ന സമയത്ത് അങ്ങോട്ടുമിങ്ങോട്ടും ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടാവുന്നു എന്നല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമില്ല, ലക്ഷ്മി ചേച്ചി വേറെയും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടാവും; മൃദുല വിജയ്

അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാർ, സ്റ്റാർ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി ആണ് ലക്ഷ്മി തന്റെ കരിയർ ആരംഭിക്കുന്നത്. ടമാർ പഠാർ വലിയ വിജയമായതിന് പിന്നാലെ ഫ്‌ലവഴ്‌സിലെ സ്റ്റാർ മാജിക്കിലും താരം എത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യൂട്യൂബിലും സജീവമായ ലക്ഷ്മിയ്ക്ക് നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങി വരേണ്ടതായി വന്നിട്ടുണ്ട്. കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോ ചെയ്തതിന്റെ പേരിലായിരുന്നു ലക്ഷ്മി പരിഹസിക്കപ്പെട്ടത്.

ഈ വേളയിൽ ഈ വിഷയത്തെ കുറിച്ച് സീരിയൽ നടി മൃദുല വിജയ് പങ്കുവെച്ച കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ലക്ഷ്മി ചേച്ചി ഒത്തിരി പേരെ സഹായിക്കുന്നുണ്ട്, അതുപോലെ വീഡിയോയും ഇടുന്നുണ്ട്. അതൊക്കെ അവരുടെ പേഴ്‌സണൽ കാര്യങ്ങൾ മാത്രമാണ്. ചിലപ്പോൾ വീഡിയോ ഇടാൻ തോന്നുകയും തോന്നാതിരിക്കുകയും ചെയ്യും. അത് അവരുടെ സ്വഭാവം ആശ്രയിച്ചിരിക്കും. നെഗറ്റീവ് കമന്റ് വരുന്നതും പോസിറ്റീവ് കമന്റ് വരുന്നതും ആളുകൾ ശ്രദ്ധിക്കുന്നുള്ളതുകൊണ്ട് മാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ലക്ഷ്മി ചേച്ചി വേറെയും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടാവും. അതൊന്നും വീഡിയോ ആയി ചെയ്തിട്ടുണ്ടാവില്ല. ഇത് ചെയ്യാൻ തോന്നിയിട്ടുണ്ടാവും. കാരണം അത് കണ്ടിട്ട് സഹായിക്കാനും ആളുകൾ വരുന്നുണ്ട്. സുധി ചേട്ടൻ മരിച്ച ശേഷം ആ കുടുംബം നോക്കാൻ വേറെ ആരുമില്ല. ഇത് കണ്ടിട്ടെങ്കിലും കുറച്ച് ആളുകൾ സഹായിക്കാൻ ഉണ്ടാവട്ടെ എന്ന് കരുതിയിട്ടാവും ലക്ഷ്മി ചേച്ചി അങ്ങനെ വീഡിയോ ഇട്ടിട്ടുണ്ടാവുക. നെഗറ്റീവ് ആയി കാണുന്നവർ ആ രീതിയിലും അതല്ല പോസിറ്റീവായി കാണുന്നവർ അങ്ങനെയുമായിരിക്കും അതിനെ സമീപിക്കുകയെന്നും മൃദുല കൂട്ടിച്ചേർത്തു.

സ്റ്റാർ മാജിക് നിർത്താൻ കാരണം താരങ്ങൾ തമ്മിലുള്ള ഈഗോ പ്രശ്‌നമാണെന്ന ആരോപണം ഉണ്ടായിരുന്നു. അത് ശരിയാണോ എന്ന് ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നാണ് മൃദുല മറുപടിയായി പറഞ്ഞത്. ടാസ്‌കുകൾ വരുന്ന സമയത്ത് അങ്ങോട്ടുമിങ്ങോട്ടും ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടാവുന്നു എന്നല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നീ ജയിച്ചു ഞാൻ തോറ്റു എന്നൊക്കെ പറഞ്ഞുള്ള വഴക്കുകളാണ് അതൊക്കെ. അതല്ലാതെ പേഴ്‌സണലി ഒരു പ്രശ്‌നവും ഇല്ലായിരുന്നു.

അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് മൃദുല പറയുന്നതിങ്ങനെയാണ്… ‘വീട്ടിലുള്ള ദിവസങ്ങളിൽ മകൾ ധ്വനിയ്ക്ക് എന്നെ പൂർണമായിട്ടും വേണം. സ്വന്തമായിട്ടുള്ള കാര്യങ്ങളൊന്നും ചെയ്യാൻ പോലും സാധിക്കാറില്ല. ബാത്ത്‌റൂമിൽ പോകാൻ പോലും അവൾ സമ്മതിക്കില്ല. പിന്നെ അവൾക്ക് എന്നെ നല്ലത് പോലെ മിസ് ചെയ്യുന്നുണ്ട്. കാരണം രാവിലെ ആറര സമയത്താണ് ഞാൻ ഷൂട്ടിന് പോരുന്നത്. ആ സമയത്ത് അവൾ എഴുന്നേറ്റിട്ടുണ്ടാവില്ല.

രാത്രി പത്തരയ്ക്ക് ശേഷമാകും തിരിച്ചെത്തുക. ആ സമയത്ത് ഉറങ്ങിയിട്ടുണ്ടാവും. ഞാനവളെ എന്നും കാണുന്നുണ്ടെങ്കിലും അവളെന്നെ കാണുന്നത് കുറവാണ്. പിന്നെ അച്ഛനും അമ്മയും എല്ലാത്തിനും കൂടെ ഉണ്ട് എന്നതാണ് വലിയ ആഗ്രഹം. ചില സമയത്ത് ഞാനൊരു അമ്മയാണെന്ന കാര്യം പോലും ഇടയ്ക്ക് മറക്കുന്നത് അവർ മകളെ നല്ലത് പോലെ നോക്കുന്നത് കൊണ്ടാണെന്നും മൃദുല പറയുന്നു.

കല്യാണത്തിന് ശേഷം ഒരു കുട്ടി കൂടി ഉണ്ടെങ്കിൽ സാധാരണ പോലെയാവുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. ആ സട്രഗിളിൽ ടോപ്പിൽ എത്തുന്നത് വലിയ കാര്യമാണ്. അങ്ങനെയുള്ള അമ്മമാരെ കാണുമ്പോൾ അതെടുത്ത് ഞാൻ സ്റ്റാറ്റസായി ഇടും. പ്രസവത്തിന് ശേഷം എന്റെ കോൺഫിഡൻസ് മൊത്തം പോയിട്ടാണ് ഞാൻ സ്റ്റാർ മാജിക്കിലേക്ക് തിരിച്ച് വരുന്നത്. ഞാൻ ഇവിടെ ശരിയല്ലെന്നും എനിക്ക് എത്താൻ പറ്റില്ലെന്നുമൊക്കെ തോന്നി. എന്നെ പോലെ അമ്മമാരായ നടിമാരും അങ്ങനെ പറയുന്നുണ്ട്. വെറുതേ ഇരിക്കുമ്പോൾ പോലും നമുക്ക് കരച്ചിൽ വരും. അനുഭവത്തിലൂടെയേ ആ വേദന അറിയുകയുള്ളുവെന്നും മൃദുല പറയുന്നു.

കൊല്ലം സുധിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ലക്ഷ്മിക്കെതിരെ വന്നിരുന്നത്. നടനും മിമിക്രി താരവുമായ സാജു നവോദയ അടക്കമുള്ളവർ ലക്ഷ്മിയുടെ നടപടിയെ വിമർശിച്ചിരുന്നു. സുധിയുടെ കുടുംബത്തെ സഹായിക്കാൻ വീഡിയോ ചെയ്ത് കാണിക്കേണ്ടതില്ലെന്നായിരുന്നു സാജു പറഞ്ഞത്. ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.‍ ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയെന്നാണ് സാജു നവോദയ പറഞ്ഞിരുന്നത്.

പിന്നാലെ സൈബർ ആക്രമണം രൂക്ഷമാകുകയും പ്രതികരണവുമായി ലക്ഷ്മി നക്ഷത്ര തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടാകും എന്നാണ് ലക്ഷ്മി പറയുന്നത്. നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ ഞാൻ ഗൗനിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം നോക്കിയാൽ മതി. എനിക്കെതിരെ മോശം പറഞ്ഞവർ എന്താണ് ചെയ്തത് എന്ന് വിലയിരുത്തട്ടെ എന്ന് ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു. തന്റെ പ്രവൃത്തിയിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട് എന്നും അവർ വ്യക്തമാക്കി.

കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂമാക്കി നൽകുന്നത് രേണുവിന്റെ ആവശ്യപ്രകാരമാണ് എന്നും അക്കാര്യത്തിൽ അവരും താനും സന്തുഷ്ടരാണ് എന്നും ലക്ഷ്മി പറഞ്ഞു. ‘എന്റെ വീട്ടുകാർക്കും അവരുടെ കുടുംബത്തിനും എന്നെ അറിയാം. അത്ര മാത്രം മതി. സഹപ്രവർത്തകരുടെ പ്രതികരണം എന്നെ ബാധിക്കില്ല. ഞാൻ അവരെപ്പോലെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും ലക്ഷ്മമി പറഞ്ഞു.

പിന്നാലെ സുധിയുടെ ഭാര്യ രേണുവും രം​ഗത്തെത്തിയിരുന്നു. ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മി നക്ഷത്ര സുധി ചേട്ടന് സ്വന്തം പെങ്ങളെ പോലെയാണ്. അതുപോലെ തന്നെയാണ് ഞങ്ങൾക്കും. അന്നുമുതൽ ഇന്നുവരെ ലക്ഷ്മി ഞങ്ങൾക്കൊരു തുക എല്ലാ മാസവും തരാറുണ്ട്. എനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി സഹായിക്കുന്നത്.

ഞങ്ങൾ കഷ്ടപ്പാടിൽ ആണെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവൾ എല്ലാ മാസവും പതിനാലാം തീയ്യതിയിൽ ഒരു പൈസ തരുന്നത്. ഇക്കാര്യം ലക്ഷ്മിക്ക് പുറം ലോകത്തോട് പറയാവുന്നതാണ്. പക്ഷേ ആരോടും പറഞ്ഞിട്ടില്ല, എന്റെ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണിത്. ലക്ഷ്മിക്ക് ആത്മാർത്ഥമായി സ്‌നേഹമാണുള്ളത്. അതുകൊണ്ട് ഇക്കാര്യം ഞാൻ എല്ലായിടത്തും തുറന്നു പറയുമെന്നും രേണു അന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന് പരിപാടി അവസാനിപ്പിച്ചതിലും ലക്ഷ്മി പ്രതികരിച്ചിരുന്നു. ഏഴ് വർഷമായി ആ പരിപാടി തുടങ്ങിയിട്ട് എന്നും അതിൽ മാറ്റം വേണം എന്ന് എല്ലാവരും പറഞ്ഞിരുന്നു എന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. ഇതൊരു താൽക്കാലിക ഇടവേള മാത്രമാണ് എന്നും അതു കഴിഞ്ഞാൽ ഉറപ്പായും പ്രേക്ഷകർക്ക് സന്തോഷിക്കാനുള്ള വകയുണ്ടാകും എന്നും ആണ് ലക്ഷ്മി പറഞ്ഞത്.

അടുത്തിടെ തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ലക്ഷ്മി പങ്കുവെച്ചിരുന്നു. ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.ഷൂട്ടിനു വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടിൽ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂർ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത് എന്നും ഇതിനു മുമ്പ് ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മുൻനിര അവതാരകമാരിൽ ഒരാളായി ലക്ഷ്മി നക്ഷത്ര മാറിയത്. അവതരണത്തിനിടെ മാർക്കോണി മത്തായി എന്ന വിജയ് സേതുപതി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അതേസമയം ചിത്രീകരണതിക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. ലക്ഷ്മിയുടെതായി വരുന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ജീവിതത്തിൽ ആദ്യമായി താൻ ടാറ്റൂ കുത്തിയ സന്തോഷവും ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒടുവിൽ സൂചികളോടുളള തന്റെ പേടി മാറിയതായും ലക്ഷ്മി നക്ഷത്ര പറഞ്ഞു. ദീ ഡീപ് ഇങ്ക് ടാറ്റൂസിലെ കുൽദീപ് കൃഷ്ണയാണ് തനിക്ക് ടാറ്റു ചെയ്തതെന്നും ലക്ഷ്മി നക്ഷത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ മോഡലിംഗ് ചിത്രങ്ങളും അവതാരക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

വേറിട്ട ലുക്കിലും കോസ്റ്റ്യൂമിലുമുളള ലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിന് പുറമെ നിരവധി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചും ലക്ഷ്മി നക്ഷത്ര കൈയ്യടി നേടിയിരുന്നു. മുൻ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുൻ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മിയും എത്തിയത്.

അടുത്തിടെ ഫ്‌ലവേഴ്‌സിലേയ്ക്ക് എത്തപ്പെട്ടതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. മൈലാഞ്ചിയാണ് ഫ്‌ലവേഴ്‌സിൽ എത്തും മുമ്പ് ചെയ്തുകൊണ്ടിരുന്ന പരിപാടി. അങ്ങനെ ആദ്യമായി അവർ എന്നെ ഇങ്ങോട്ട് വിളിച്ച് താൽപര്യമുണ്ടോയെന്ന് ചോദിച്ചു. അന്ന് ഞാൻ ഗൾഫിൽ ഒരു പരിപാടിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

മാറ്റി വെക്കാൻ സാധിക്കാത്തതിനാൽ ഒഴിവാക്കി. പിന്നീട് രണ്ടാമത് ജോണ്ടിസ് പിടിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ അവർ വീണ്ടും വിളിച്ചു. എനിക്ക് അസുഖമായതിനാൽ അമ്മ അവരോട് പറഞ്ഞു വരാൻ സാധിക്കില്ലെന്ന്. പിന്നീടാണ് അവർ എന്നെ ഒന്ന് കൂടി വിളിച്ച് എനിക്ക് വേണ്ടി കാത്തിരുന്ന് എന്നേയും ഫ്‌ലവേഴ്‌സിന്റെ ഭാഗമാക്കിയെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.

Vijayasree Vijayasree :