മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും . നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ ജനഹൃദയത്തിലേക്ക് എത്തിയത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു. . 2021 ജൂലൈയിലാണ് ഇവർ വിവാഹിതരായത്. വിവാഹ ശേഷവും അഭിനയത്തിൽ തുടർന്നിരുന്ന മൃദുല ഗർഭിണിയായതോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. മകൾ ധ്വനിയുടെ ജനന ശേഷം അധികം വൈകാതെ തന്നെ മിനിസ്‌ക്രീനിലേക്ക് നായികാ വേഷത്തിൽ തന്നെ താരം തിരിച്ചെത്തുകയും ചെയ്തു.
അഭിനയത്തിന് പുറമെ മെന്റലിസ്റ്റ് കൂടിയാണ് യുവ കൃഷ്ണ. സ്റ്റാർ മാജിക് ഷോയിലും തന്റെ കഴിവ് കാണിച്ച് നടൻ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മൃദുലയെ വീഴ്ത്തിയ ട്രിക്കുമായി എത്തുകയാണ് യുവ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുവ ഈ ട്രിക് വീണ്ടും പരീക്ഷിക്കുന്നത്.

ഇരുവരും പങ്കെടുത്ത ആഭിമുഖത്തില്‍ കാർഡ് വച്ചുള്ള നമ്പർ വിജയിച്ച ശേഷം മറ്റെന്തെല്ലാമുണ്ടെന്ന അവതാരകയുടെ ചോദ്യത്തോടെയാണ് യുവ അതേ നമ്പർ വീണ്ടും പരീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് അവതാരക കണ്ടുവെച്ച ഒരു ചിത്രം ഫോൺ മുഴുവൻ റിഫ്രഷ് ചെയ്ത ശേഷവും യുവ കണ്ടെത്തുകയായിരുന്നു. വളരെ അമ്പരപ്പോടെ കണ്ടിരുന്ന അവതാരകയോട് ഇതിന്റെ ട്രിക് പിന്നീട് പറഞ്ഞു തരാമെന്നും എന്റെ ശിഷ്യ ഉടനെ ഇതെല്ലാമായി വരുമെന്നും നടൻ പറയുന്നുണ്ട്. മൃദുല അധികം വൈകാതെ തന്നെ മെന്റലിസം പഠിച്ചു തുടങ്ങുമെന്ന് താരം തന്നെ പറയുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി എന്നി സീരിയലുകളിലാണ് യുവ ഇപ്പോൾ അഭിനയിക്കുന്നത്. റാണി രാജ യാണ് മൃദുലയുടെ തിരിച്ചുവരവിന് അവസരമൊരുക്കിയ സീരിയൽ.
