അപര്‍ണ ബാലമുരളിയുടെ ഇനി ഉത്തരം ഒടിടിയിലേക്ക്. സീ 5ല്‍ ഡിസംബര്‍ 23 മുതലാണ് സ്‍ട്രീമിംഗ് ചെയ്‍തു തുടങ്ങുക. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് അപര്‍ണാ ബാലമുരളിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു പ്രധാന താരങ്ങൾ.
സുധീഷ് രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്ജിത് ഉണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. തിയറ്ററുകളില്‍ മികച്ച പ്രതികരണം ചിത്രം നേടിയിരുന്നു
മലയാള സിനിമയിൽ ഇതുവരെ പുറത്തിറങ്ങിയ ഇൻവസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഏറെ വ്യത്യസ്തമായ പ്രമേയമാണ് “ഇനി ഉത്തരം” ചിത്രത്തിന്റെത്. ചിത്രം കാണാൻ പ്രധാനമായും അഞ്ചുകാരണങ്ങളാണുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ചിത്രത്തിന്റെ മികവാർന്ന തിരക്കഥയാണ്. ഇതുവരെ കണ്ടുവന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലറുകളുടെ രീതി തന്നെ മാറ്റിയിട്ടുണ്ട് രണ്ടു മണിക്കൂർ അഞ്ച് മിനുറ്റുള്ള ചിത്രം ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട്.
മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരം അപര്‍ണ ബാലമുരളിക്ക് ആയിരുന്നു. ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. സൂര്യ നായകനായ ചിത്രത്തില്‍ ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിലെ തന്നെ പ്രകടനത്തിന് സൂര്യയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‍കാരം. ‘പത്മിനി’ എന്ന ചിത്രവും മലയാളത്തില്‍ അപര്‍ണ ബാലമുരളിയുടേതായി പുറത്തുവരാനുണ്ട്.