കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബോളിവുഡിന്റെ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രം ‘ബ്രഹ്‌മാസ്ത്ര’ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ബ്രഹ്‌മാസ്ത്രയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്.
റെക്കോര്‍ഡ് തുകയ്ക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എപ്പോള്‍ റിലീസ് ചെയ്യുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ സിനിമയാണ് ബ്രഹ്‌മാസ്ത്ര.
അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗം : ശിവ’യാണ് ഇന്ന് റിലീസിന് എത്തുക.ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്രഹ്‌മാസ്ത്ര ഒരുക്കിയിരിക്കുന്നത്.