രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള, മലയാള ചിത്രങ്ങളുടെ പ്രദർശനം ഇന്ന്

14ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ മലയാള ചിത്രങ്ങളുടെ പ്രദർശനം ഇന്ന്. ഒരു മദ്യപാനിയുടെ കുടുംബജീവിതം പ്രമേയമാക്കിയ കെറോ സീൻ, മഹാമാരി കാലത്തെ പ്രണയവും ഓൺലൈൻ വിവാഹത്തെയും അടയാളപ്പെടുത്തുന്ന സെയ്റ തുടങ്ങി 12 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.

ശ്രീയിൽ രാവിലെ 9.15 നും വൈകുന്നേരം ആറിനുമാണ് ചിത്രങ്ങളുടെ പ്രദർശനം.പതിനാറാം വയസ്സിൽ സ്വാതന്ത്ര സമരത്തിനിറങ്ങിയ സരസ്വതിയമ്മയുടെ കഥ പറയുന്ന മാര മാര മാര, ഭക്ഷണ പ്രിയയായ സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയുള്ള ഇറച്ചിക്കൊതി, സൈറ, കൗപീന ശാസ്ത്രം, ലക്ഷ്മി, കുപ്പാട്, വിനേഷ് ചന്ദ്രൻ സംവിധാനം ചെയ്ത പൊട്ടൻ, കൈലാസ് നാഥ് സംവിധാനം ചെയ്ത പക്ഷേ, തുടങ്ങിയവയാണ് മലയാളം ഷോർട്ട് ഫിക്ഷൻ വിഭാ​ഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. പെയർ, ടോമിയുടെ ഉപമ, ലാലന്നാസ് സോങ് എന്നീ ചിത്രത്തിന്റെ പ്രദർശനവും ഇന്ന് ഉണ്ടാകും.

ആഗസ്റ്റ് 26നാണ് ഹ്രസ്വചിത്രമേള ആരംഭിച്ചത്. 44 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ പ്രദർശനമാണ് ആറു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഉണ്ടാകുക. 1200ൽപ്പരം പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരായ 250 ഓളം അതിഥികളും മേളയുടെ ഭാഗമാണ്.

Noora T Noora T :