സിനിമയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു, ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്; ‘ലൈഗര്‍’ പരാജയത്തില്‍ ചാര്‍മി കൗര്‍

വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ‘ലൈഗറി’ന് ലഭിക്കുന്ന തണുത്ത പ്രതികരണത്തില്‍ നിര്‍മാതാക്കളിലൊരാളായ ചാര്‍മി കൗര്‍. ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിലീസ് നീണ്ടുപോയത് സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്ന് ചാര്‍മി പറഞ്ഞു.

2020-ലാണ് ‘ലൈഗര്‍’ ചിത്രീകരണം ആരംഭിച്ചത്. 2019-ല്‍ കരണ്‍ ജോഹറിനെ കണ്ട് സംസാരിക്കുകയും സിനിമയുടെ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസ് ചെയ്തത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വേനല്‍ക്കാല അവധി മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്നതും പിന്നീട് മഴക്കാലമായതിനാലും സിനിമ റിലീസ് ചെയ്തില്ല. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ‘ലൈഗര്‍’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്- ചാര്‍മി പറഞ്ഞു.

റിലീസിനെത്തി നാല് ദിവസം പിന്നിടുമ്പോള്‍ 43 കോടിയാണ് ചിത്രത്തിന്റെ ഇത് വരെയുള്ള കളക്ഷന്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 25 കോടി കോടിയോളവും’ തെന്നിന്ത്യയില്‍നിന്നു നേടാനായത് 12 കോടി. ദുബായില്‍ കഴിഞ്ഞ ദിവസം ഇന്ത്യ-പാക് മത്സരത്തിലും ‘ലൈഗറി’ന്റെ പ്രമോഷനുമായി വിജയ് ദേവരകൊണ്ട എത്തിയിരുന്നു. ആദ്യ ദിനത്തില്‍ 30 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രം രണ്ടാം ദിനത്തില്‍ വരുമാനം 77 ശതമാനത്തോളം ഇടിഞ്ഞു.

Noora T Noora T :