പാപ്പച്ചന്‍ ഒളിവിലാണ് ഒടിടിയിൽ

സൈജു കുറുപ്പ് നായകനായ ‘പാപ്പച്ചന്‍ ഒളിവിലാണ് ഒടിടിയിൽ. സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

ഒരു മലയോര ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രം. സിന്റോ സണ്ണിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ശ്രിന്ദയും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കളിമണ്ണ്, ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ, പൂക്കാലം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിർമാതാവ്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട ചിത്രത്തിലെ ‘മുത്തുക്കുടമാനം’, ‘കൈയെത്തും ദൂരത്ത്’, ‘പുണ്യ മഹാ സന്നിധേ’ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധ നേടി കഴിഞ്ഞു.

Noora T Noora T :