നിത്യാ മേനോന്റെ ‘കുമാരി ശ്രീമതി’ ഒടിടിയിലേക്ക്

നടി നിത്യാ മേനോന്റെ ‘കുമാരി ശ്രീമതി’ എന്ന വെബ് സീരീസ് ഒടിടിയിലേക്ക്. സെപ്റ്റംബർ 28 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്തു തുടങ്ങും.

ഗോമതേഷ് ഉപാധ്യായ ആണ് ഈ വെബ് സീരിസിന്റെ സംവിധായകൻ. തിരക്കഥ ഉദയ്, കാര്‍ത്തിക്, ജയന്ത്, അവസരല ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി മലയാളം ഭാഷകളിലായാണ് കുമാരി ശ്രീമതി എത്തുക.

ഏഴു എപ്പിസോഡുകളുള്ള ഈ പരമ്പരയിൽ ശ്രീമതി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. ഗൗതമി, തിരുവീർ, തല്ലൂരി രാമേശ്വരി, നരേഷ്, മുരളി മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ വെബ് സീരിസിനു ആധാരം. പൗരാണികത നിറഞ്ഞ ഒരു ചെറിയ പട്ടണത്തിൽ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്ന 30 വയസ്സുള്ള ഒരു സ്ത്രീയുടെ ജീവിതത്തിലെ കഷ്ടതകളെ രസകരമായി അവതരിപ്പിക്കുകയാണ് ഈ പരമ്പര.

Noora T Noora T :