അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം പ്രാഖ്യാപിച്ച് സംവിധായകൻ വിനയൻ

അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം പ്രാഖ്യാപിച്ച് സംവിധായകൻ വിനയൻ. ചിത്രം പുറത്തിറങ്ങി 18 വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭഗം എത്തുന്നത്

ആദ്യ ഭാഗത്തിലെ നായകന്‍ ഗിന്നസ് പക്രു രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. പക്രുവിനൊപ്പം ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളയും ഉണ്ടാകുമെന്നാണ് വിനയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിജു വില്‍സണ് ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാകും തിരക്കഥ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 2005ല്‍ ഏപ്രില്‍ ഒന്നിന് ആയിരുന്നു വിനയന്റെ അത്ഭുതദ്വീപ് റിലീസ് ചെയ്തത്. അന്ന് ഗിന്നസ് പക്രു,വിനൊപ്പം പൃഥ്വിരാജ്, ജഗതി, ജഗദീഷ്, മല്ലിക കപൂര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. വിനയന്റെ പരീക്ഷണ ചിത്രങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ചിത്രമാണിത്.

Noora T Noora T :