ബോളിവുഡില്‍ ‘കശ്മീര്‍ ഫയല്‍സ്’ വലിയ വിജയമായിരുന്നു… ‘കേരള സ്റ്റോറി’യും വിജയം കണ്ടു.അതുപോലെ തന്റെ സിനിമയും ബോളിവുഡ് സ്വീകരിക്കും; രാമസിംഹന്‍

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ അടുത്ത ആഴ്ച തന്നെ ‘പുഴ മുതല്‍ പുഴ വരെ’ ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രാമസിംഹന്‍ അറിയിച്ചിരിക്കുകയാണ്

ബോളിവുഡില്‍ ‘കശ്മീര്‍ ഫയല്‍സ്’ വലിയ വിജയമായിരുന്നു. ‘കേരള സ്റ്റോറി’യും വിജയം കണ്ടു. അതുപോലെ തന്റെ സിനിമയും ബോളിവുഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ എന്ന് സംവിധായകന്‍ പറഞ്ഞു.

കേരളത്തില്‍ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഹിന്ദിയില്‍ റിലീസിന് ഒരുങ്ങുന്നത്. ഹിന്ദിയില്‍ സെന്‍സറിംഗിനായി ചിത്രം എത്തിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാന്‍ കഴിയുമെന്നും രാമസിംഹന്‍ പറയുന്നത്.

ചിത്രം റിലീസാകുന്നതോടെ മലബാര്‍ കലാപം ദേശീയതലത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുമെന്നും സംവിധായകന്‍ വ്യക്തമാക്കി. മാര്‍ച്ച് 3ന് ആയിരുന്നു ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത് തലൈവാസല്‍ വിജയ് ആണ്.

Noora T Noora T :