ലോകമെമ്ബാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.
ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് നോളന്‍ പറയുന്നു.രാജ്യങ്ങള്‍ വ്യാപിച്ചിട്ടുള്ള ഒരു ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.