പൂക്കാലം ഒടിടിയിലേക്ക്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഈ മാസം 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. ഏപ്രില്‍ 8 നായിരുന്നു ചിത്രം തീയേറ്ററില്‍ എത്തിയത്. വിജയരാഘവന്, ബേസില്‍, വിനീത് ശ്രീനിവാസന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പൂക്കാലം. ആനന്ദം എന്ന ചിത്രമൊരുക്കിയ ഗണേഷ് രാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്.
90 വയസുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കഥ പറയുന്ന ചിത്രമാണ് പൂക്കാലം. നാല് തലമുറകളുടെ സ്നേഹവും ബന്ധങ്ങളുടെ ദൃഢതയും പ്രമേയമാകുന്ന ചിത്രത്തില്‍ വിജയരാഘവനാണ് അപ്പൂപ്പന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
. ആനന്ദത്തിന്റെ ഛായാഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്റെയും ക്യാമറ. സച്ചിന് സി വാര്യരാണ് സംഗീതം.