ജയസൂര്യ എന്ന നടനിലെ നല്ലമനസ്സ്… നിര്‍ധരായവര്‍ക്ക് ‘സ്‌നേഹക്കൂട്’പദ്ധതിയുമായി താരം

മലയാളത്തിന്റെ ജനപ്രിയ നടന്മാരില്‍ ഒരാളാണ് ജയസൂര്യ. കേരളത്തിലെ നിര്‍ധരായ കുടുംബങ്ങള്‍ക്ക് കൈതാങ്ങായി എത്തുകയാണ് താരം ഇപ്പോള്‍. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീട് ഇതിനോടകം പണിതീര്‍ത്ത് അര്‍ഹരായ കുടുംബത്തിന് കൈമാറി.

കഷ്ട്ടപ്പാടും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് തണലാകുന്ന താരത്തിന്റെ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. ഇത്തരത്തില്‍ പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂറ പാനല്‍ എന്ന കമ്ബനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ദുരിത ജീവിതം നയിച്ചിരുന്ന രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്. ഭര്‍ത്താവു മരിച്ചുപോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങള്‍. നിത്യച്ചെലവിന് പോലും വഴിയില്ലാത്ത അവര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് താരം സാക്ഷാത്കരിച്ച് നല്‍കിയത്.

Noora T Noora T :