വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വന്തം സിനിമയ്ക്കായി നടന്‍മാരെയും ഫണ്ടും തേടി അലി അക്ബർ. ജനങ്ങളിൽനിന്ന് പിരിക്കുന്ന പണം ഉപയോഗിച്ച് നിർമിക്കുന്ന ജനങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ നട്ടെല്ലുള്ള നടന്മാർ തയാറാകണമെന്നും അലി അക്ബർ ഫെയ്സ്ബുക്കിൽ കുറിച്ചു
പൊലിഞ്ഞു പോയ ആത്മാക്കളുടേതാണ് എന്റെ സിനിമ. നട്ടെല്ലുള്ള നടന്മാർ എന്റെ സിനിമയുമായി സഹകരിക്കണം. എനിക്ക് പണിയറിയില്ലെന്ന് പറയുന്നവർ കാത്തിരുന്നു കാണണം. അലി അക്ബറിന്റെ ആവശ്യപ്രകാരം പണം അയയ്ക്കുന്നതായി ചിലർ അറിയിച്ചപ്പോൾ പണമിടപാട് സുതാര്യമാകണമെന്നും ട്രസ്റ്റ് രൂപീകരിക്കണമെന്നുമായിരുന്നു പലരുടെയും ആവശ്യം. എല്ലാം സുതാര്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.