മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്. രൂപയുടെ സ്നേഹം മകൾ തിരിച്ചറിയുന്നു
AJILI ANNAJOHN
in serial story review