മൗനരാഗം സീരിയലിൽ വമ്പൻ തെറ്റുകൾ ; മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളും ട്രോളുകളുമായി പ്രേക്ഷകർ ; ഇങ്ങനെയാണെങ്കിൽ ഉടനെ റേറ്റിങ് കുറയും !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. 2019 ൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണുള്ളത് . കല്യാണി എന്ന പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. കല്യാണിയുടെ ജീവിതത്തിൽ കിരൺ എന്ന ചെറുപ്പക്കാരൻ എത്തിയതോടെയാണ് കഥ മാറുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൗനരാഗത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ്. സഹോദരനിൽ നിന്ന് കല്യാണിക്ക് കേൾക്കേണ്ടി വരുന്ന കുത്തുവാക്കുകളാണ് പുതിയ വീഡിയോയിലൂടെ കാണാൻ സാധിക്കുക . സഹോദരൻ വിക്രം ഒറ്റപ്പെടുത്തുമ്പോഴും കല്യാണിക്കൊപ്പം താങ്ങായി സഹോദരന്റെ ഭാര്യ സോണി കൂടെ നിൽക്കുകയാണ്.

മറ്റുള്ളവരുടെ മുന്നിൽ കല്യാണിക്ക് സംസാരിക്കാനുള്ള ഒരു നാവ് ആയി മാറുകയാണ് സോണി. സംഭവ ബഹുലമായി മൗനരാഗം മുന്നോട്ട് പോകുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സോണിയുടെ ഗർഭത്തെ കുറിച്ചാണ്. സോണി ഇതുവരെ പ്രസവിക്കാത്തതാണ് പ്രേക്ഷകർ ചർച്ചയാകുന്നത് .

സോണിയുടെ വിവാഹം കഴിഞ്ഞ് സോണിയുടെയും കല്യാണിടെയും രണ്ട് പിറന്നാൾ ആഘോഷിച്ചു. എന്നിട്ടും സോണിടെ വയറ്റിലെ കുഞ്ഞിന് 5 മാസം ആയതേയുള്ള സത്യത്തിൽ ആ കുഞ്ഞിന് 1 വയസ്സില്ലെ, എന്നാണ് ഒരു ആരാധകന്റെ രസകരമായ സംശയം . വിവാഹത്തിന് മുമ്പ് തന്നെ സോണി ഗർഭിണിയാണ്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ അവളുടെ പിറന്നാളും കഴിഞ്ഞു. 12 മാസം കഴിഞ്ഞിട്ടും ഇവളെന്താ പ്രസവിക്കാത്തത്,സോണി ചേച്ചി ഈ നൂറ്റാണ്ടിൽ എങ്ങും പ്രസവിക്കില്ലെ??? തുടങ്ങിയ രസകരമായ കമന്റുകൾ വേറെയും ഉണ്ട് .

സോണിയുടെയും കല്യാണിയുടെയും പിറന്നാൾ നടത്തുമ്പോൾ സരയുവിന്റെ പിറന്നാൾ എവിടെ എന്ന് ചോദിക്കുന്നവരും ഉണ്ട്. സരയുവും കല്യാണിയുമാണ് ഒരേസമയം ജനിക്കുന്നത് എന്നും എന്നാൽ പിറന്നാൾ ആഘോഷിക്കുന്നത് സോണിയുടെയും കല്യാണിയുടെയും ആണെന്നുമാണ് പ്രേക്ഷകർ പറയുന്നത്.

മൗനരാഗം ഇപ്പോൾ മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നതിനാൽ ആദ്യ എപ്പിസോഡുകൾ മറന്നുപോയതിനാലാണോ ഇങ്ങനെ സംഭവിച്ചത് എന്ന് ചോദിക്കുന്നവരും ഉണ്ട്. മൂന്നാമത്തെയും നാലാമത്തെയും എപ്പിസോഡുകളിൽ സരയുവിന്റെയും കല്യാണിയുടെയും ജനനമല്ലേ കാണിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

അതോടൊപ്പം കല്യാണിയെ പിന്തുണച്ചും വിക്രമിനെ വിമർശിച്ചും പ്രേക്ഷകർ എത്തുന്നുണ്ട്. ഈ പ്രകാശനും വിക്രമും പറയുന്ന ചീത്ത മുഴുവൻ കല്യാണി കേൾക്കേണ്ട കാര്യമെന്താ…ഇത് നല്ല ഓവർ ആവുന്നുണ്ട്,വിക്രമും കല്യാണിയും പിണക്കം മറക്കണം,എപ്പോഴും കുറ്റവാക്കുകളും, പരാതികളും കേട്ടുകൊണ്ടിരിക്കാൻ ആണല്ലോ പാവം കല്യാണിയുടെ വിധി!! കല്യാണി കുറച്ചൂടെ ബോൾഡ് ആവാനുണ്ട് ,കഥയുടെ പോക്ക് അത്ര പന്തിയില്ലല്ലോ!! ഇങ്ങനെ പോയാൽ ഉള്ള റേറ്റിങ്ങും പോയിക്കിട്ടും!!പക്ഷെ ഇതിലെ വില്ലന്മാരുടെ ആക്ടിങ് ഒരു രക്ഷയുമില്ല,എന്നിങ്ങനെയുള്ള കമന്റുകളും ലഭിക്കുന്നുണ്ട് . വെറുതെ വലിച്ചുനീട്ടി വെറുപ്പിക്കരുതെന്ന അപേക്ഷയും ഇടയ്ക്ക് കാണാം.

about mounaragam

Safana Safu :