മൗനരാഗം നായിക ഐശ്വര്യ റംസായി യഥാർത്ഥ ജീവിതത്തിലും ഊമയോ?; കല്യാണിയുടെ ആരാധകരെ അമ്പരപ്പിച്ച് ആ അഭിമുഖം!

മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റംസായി. മൗനരാഗം സീരിയലിലെ നായികയായി മാത്രമാണ് ഐശ്വര്യ മലയാളികൾക്ക് മുന്നിൽ എത്തിയത്. എന്നാൽ മറ്റുള്ള നായികമാരെപ്പോലെ അല്ല , ഐശ്വര്യ ഊമയാണ്. ഇതുവരെ താരം മലയാളികളോട് സംസാരിച്ചിട്ടില്ല.

സീരിയൽ കഥാപാത്രമായ കല്യാണി ആണ് യഥാർത്ഥത്തിൽ ഊമ. എന്നാൽ അതിനായി ഐശ്വര്യയും സംസാരിക്കാതെ ഇരിക്കുകയാണ്.സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. സംപ്രേക്ഷണം തുടങ്ങി നാളുകള്‍ ഒരുപാടായെങ്കിലും പരമ്പര പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും ടോപ്പില്‍ തന്നെയാണ്.

നായികയായ കല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായ് ആണ്. നലീഫ് ജിയയാണ് നായകനായ കിരണിനെ അവതരിപ്പിക്കുന്നത്. ഇരുവരും മലയാൡകളല്ല. എങ്കിലും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവരാണ് ഇരുവരും. പ്രദീപ് പണിക്കരുടെ രജനയില്‍ ഒരുങ്ങുന്ന പരമ്പര ഇപ്പോഴും റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെയുണ്ട്. കല്യാണിയും കിരണും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ്.

ഊമപ്പെണ്ണിനെ അവതരിപ്പിക്കുന്ന ഐശ്വര്യ ജീവിതത്തിലും ഊമയാണോ എന്ന് പ്രേക്ഷകര്‍ പലപ്പോഴും ചോദിക്കാറുണ്ട്. അതിന് കാരണം താരം ഇതുവരെ അഭിമുഖങ്ങള്‍ നല്‍കുകയോ ഏതെങ്കിലും വേദിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. പരമ്പരയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോകളിലൊന്നും ഐശ്വര്യ സംസാരിച്ച് കണ്ടിട്ടില്ല. ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ്‌സ് വേദിയില്‍ പോലും ഐശ്വര്യ സംസാരിച്ചിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഐശ്വര്യയും നലീഫും. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ് തുറന്നത്. ഐശ്വര്യ സംസാരിക്കില്ല എന്നാണ് പലരും കരുതിയിരിക്കുന്നതെന്നാണ് നലീഫ് പറയുന്നത്. അഭിമുഖത്തിലും ഐശ്വര്യ ആംഗ്യഭാഷയിലാണ് സംസാരിക്കുന്നത്. അതിനാല്‍ വീഡിയോയുടെ തമ്പ് നെയില്‍ ഈ കുട്ടി ശരിക്കും സംസാരിക്കില്ലേ? എന്നായിരിക്കുമെന്നും നലീഫ് തമാശയായി പറയുന്നുണ്ട്.

പരമ്പരയ്ക്കായി താന്‍ ആംഗ്യഭാഷ പഠിച്ചതാണെന്നാണ് ഐശ്വര്യ ആംഗ്യത്തിലൂടെ തന്നെ പറയുന്നത്. അതേസമയം, ഐഷുവിന്റെ ആംഗ്യ ഭാഷ തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നാണ് ചിരിച്ചു കൊണ്ട് നലീഫും പറയുന്നത്. എത്രകാലം ഈ രീതിയില്‍ ഉള്ള സംസാരം ഉണ്ടാകും എന്ന് ചോദിക്കുമ്പോള്‍ അധികം വൈകാതെ സീരിയലിലെ കഥാപാത്രത്തിന് ശബ്ദം ലഭിക്കുമെന്നമാണ് താരങ്ങള്‍ അറിയിച്ചത്. പരമ്പരയുടെ കഥ പോകുന്നതും ഈയ്യൊരു തരത്തിലൂടെയാണ്.

ഇതിനിടെ പരമ്പരകളൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മലയാളികള്‍ക്ക് തങ്ങളിപ്പോള്‍ അവരുടെ വീട്ടിലെ അംഗങ്ങളാണെന്നാണ് നലീഫ് പറയുന്നത്. പുറത്ത് പോകുമ്പോള്‍ ഫ്രീയായി ഫുഡ് ലഭിക്കുകയും ക്യൂവില്‍ നില്‍ക്കാതെ കടത്തി വിടുമെന്നും ഇരുവരും പറയുന്നു. ഐശ്വര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയപ്പോള്‍ ക്യൂവില്‍ നിര്‍ത്താതെ കടത്തി വിട്ടെന്നാണ് ഐശ്വര്യ പറയുന്നത്.

അതേസമയം ഐശ്വര്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നതാണ്. പരമ്പരയിലെ കഥാപാത്രത്തിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടാതിരിക്കാനാണ് താരം ഓഫ് സ്‌ക്രീനിലും മൗനം പാലിക്കുന്നത്. വീഡിയോയുടെ കമന്റുകളില്‍ ചിലരിത് ചൂണ്ടിക്കാണിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ ഐശ്വര്യ സംസാരിക്കാറുണ്ട്. സീരിയൽ അവസാനിക്കുന്നതോടെ ഐശ്വര്യ സംസാരിക്കും അതും മലയാളം തന്നെ സംസാരിക്കും എന്നാണ് ആരാധകർ പറയുന്നത്.

about mounaragam serial star

Safana Safu :