കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന മിനിസ്ക്രീൻ പരമ്പര നിലവിലെ മികച്ച സീരിയലുകളിൽ ഒന്നാണ്. അമ്മയാവാൻ തയ്യാറെടുക്കുന്ന കല്യാണിയുടെ സന്തോഷം ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. മിനിസ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് കല്യാണിയും കിരണും. ഇരുവരുടെയും ഒരുമിച്ചുള്ള നിമിഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.അതേ സമയം പ്രകാശനും കൂട്ടർക്കും ഇനി വരാനിരിക്കുന്നത് ഉറക്കം കെടുത്തുന്ന നാളുകളാണ്. ഒപ്പം കുടുംബത്തിന്റെ അധികാരം കിരണിലും കല്യാണിയിലും ഏൽപ്പിക്കാൻ തീരുമാനിച്ച് കിരണിന്റെ അമ്മ രൂപ. ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട അമ്മായിയമ്മ എന്ന് നിറയുകയാണ് കമന്റ് ബോക്സുകൾ.മാത്രമ്മൽ സി എ സിന്റെ നിരപരാധിത്വം ഉടൻ തെളിയും
