സോണിയാണ് ഇനിയങ്ങോട്ട് മൗനരാഗം മുന്നോട്ടുകൊണ്ടുപോകുക. മനോഹറിനും ശാരിക്കും സോണി നൽകുന്ന ആ സമ്മാനം കണ്ട് നമ്മൾ പ്രേക്ഷകർ പോലും ഒന്ന് ഞെട്ടിയിട്ടുണ്ട്. വിക്രമിനെ തള്ളി താഴെയിടുമ്പോൾ ഈ പെൺമിടുക്കിനെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.ശ്രീ ശ്വേത എന്ന അന്യഭാഷാസുന്ദരിയാണ് ഇപ്പോൾ മലയാളം ടെലിവിഷനിലെ ഏറ്റവും റേറ്റിങ് കൂടിയ മൗനരാഗം പരമ്പരയിലെ ആകർഷണം. സോണി എന്ന കഥാപാത്രം കൊണ്ട്, ആ കഥാപാത്രത്തിന്റെ കൃത്യമായ പകർന്നാട്ടം കൊണ്ട് ഇപ്പോഴിതാ മൗനരാഗം റെക്കോർഡ് വിജയമാണ് നേടുന്നത്.
രാഹുലിന് ചന്ദ്രസേനന്റെ വക കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞു. ഇനിയിപ്പോൾ ഒരിടത്ത് അമ്മയും മറ്റൊരിടത്ത് മകളും മത്സരിച്ച് അഭിനയിക്കും. രാഹുലിന്റെയും സരയുവിന്റെയും മുന്നിൽ രൂപയുടെ നാടകം തുടരുക തന്നെ ചെയ്യും. വളരെ പെട്ടന്നാണ് മൗനരാഗം പരമ്പര റെക്കോർഡ് റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്ത് എത്തുന്നത്. സാന്ത്വനം, കുടുംബവിളക്ക് എന്നിങ്ങനെയുള്ള രണ്ട് സ്ട്രോങ്ങ് ടെലിവിഷൻ ഇതിഹാസങ്ങളെ പിന്നിലാക്കിയാണ് മൗനരാഗത്തിന്റെ ഈ കുതിപ്പ്.
AJILI ANNAJOHN
in serial story reviewUncategorized