ഇനിയങ്ങോട്ട് അച്ഛനും അമ്മയും ഒന്നിക്കാനുള്ള ആഗ്രഹത്തിലാണ് കല്യാണിയും കിരണും. അതിനിടയിൽ രാഹുൽ കമ്പനിയിൽ കാണിച്ച് വെച്ചിരിക്കുന്ന അഴിമതികളുടെ കുരുക്ക് അഴിയുകയാണ്. പലരുടെ കൈയിൽ നിന്നും കോടികൾ വാങ്ങി രാഹുൽ കമ്പനിയെ തീരാ കടത്തിലേക്ക് തള്ളിവിടുകയാണ്. പക്ഷെ ഇതൊക്കെ ഇപ്പോൾ രൂപ അറിയുകയാണ്.
