താരയുടെ കുഞ്ഞിനെ കുറിച്ചുള്ള ആ രഹസ്യം ഒളിപ്പിച്ച് സി എസ് ; പുതിയ കഥാവഴിയിലൂടെ മൗനരാഗം

ഒരു ഊമപെണ്ണിൻറെ കഥ പറഞ്ഞു തുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ അരങ്ങേറി കൊണ്ടിരിക്കുന്നത് ത്രില്ലിംഗ് സീനുകളാണ്. നടി ഐശ്വര്യ റാംസായിയാണ് മൗനരാഗത്തിലെ കേന്ദ്രകഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത്. ബാലാജി ശർമ്മ, ബീന ആന്റണി, സേതുലക്ഷ്മി, സാബു തുടങ്ങിയ സീനിയർ താരങ്ങളും ഈ പരമ്പരയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയിൽ ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത് താരയുടെ കുഞ്ഞിനെ കാണാനാണ് .

AJILI ANNAJOHN :