ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ദേവ് പട്ടേല്‍ ചിത്രം ‘മങ്കി മാന്‍’ ഒടിടി റിലീസിന്

നടന്‍ ദേവ് പട്ടേല്‍ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ‘മങ്കി മാന്‍’. അമ്മയുടെ മരണത്തിന് കാരണക്കാരായ വ്യക്തികളെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്നതാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മങ്കി മാന്റെ പ്രമേയം. ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ തന്നെ റദ്ദാക്കിയിരുന്നു.

ചിത്രത്തിലെ രംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചേക്കാം എന്ന് കരുതിയാണ് റിലീസ് ചെയ്യാതെയിരുന്നത്. ഇപ്പോഴിതാ ചിത്രം ഓിടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ജൂണ്‍ 14ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്‌ഫോമായ പീക്കോക്കിലാണ് പ്രീമിയര്‍ ചെയ്യുക. ജിയോ സിനിമ വഴിയാണ് ഇന്ത്യയില്‍ പ്രേക്ഷകര്‍ക്ക് ചിത്രം ലഭ്യമാവുക.

ശോഭിത ധുലിപാല, മകരന്ദ് ദേശ്പാണ്ഡേ, സികന്ദര്‍ ഖേര്‍, ഷാള്‍ട്ടോ കോപ്ലേ, പിറ്റോബാഷ്, അദിതി കുല്‍ക്കാണ്ടേ, അശ്വിനി ഖലേസ്‌കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ഡാനി ബോയല്‍ സംവിധാനം ചെയ്ത അക്കാദമി അവാര്‍ഡ് വിന്നിങ് മൂവി ‘സ്ലം ഡോഗ് മില്ല്യണയര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ് പട്ടേല്‍. പിന്നീട് ലയണ്‍, ദി ഗ്രീന്‍ നൈറ്റ് തുടങ്ങീ നിരവധി സിനിമകളിലൂടെ ദേവ് പട്ടേല്‍ തന്റെ സാന്നിധ്യമറിയിച്ചു.

Vijayasree Vijayasree :