കുംഭമേളയ്ക്കിടെ വൈറലായ മൊണാലിസ സിനിമയിലേയ്ക്ക്!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുംഭമേളയ്ക്കിടെ വൈറലായ 16കാരി മൊണാലിസ ബോൺസ്ലെയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഡയറി ഓഫ് വെസ്റ്റ് ബംഗാൾ എന്ന ചിത്രത്തിൽ ആണ് മൊണാലിസ അഭിനയിക്കുന്നത്.

ഈ വിവരം സംവിധായകൻ സനോജ് മിശ്രയാണ് പങ്കുവെച്ചത്. ചിത്രം ഒരു പ്രണയകഥയാണെന്നും നായിക വേഷങ്ങളിൽ ഒന്ന് മൊണാലിസ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊണാലിസയെയും കുടുംബത്തെയും അവരുടെ വീട്ടിൽ വെച്ചാണ് കണ്ടതെന്നും സിനിമയിൽ മൊണാലിസ അഭിനയിക്കാൻ അവർ സമ്മതിച്ചിട്ടുണ്ടെന്നും സനോജ് പറയുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കുടുംബത്തോടൊപ്പം മേളയിൽ മാല വിൽപനയ്ക്കെത്തിയതായിരുന്നു മൊണാലിസ. യൂട്യൂബർമാരും ചാനലുകളും കുംഭമേളക്കെത്തിയ കാണികളും സെൽഫികൾക്കും വിഡിയോകൾക്കുമായി എത്താൻ തുടങ്ങിയതോടെ പിതാവ് മൊണാലിസയെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

Vijayasree Vijayasree :