അമ്മയിൽ അംഗത്വമെടുക്കാൻ ഒന്നരലക്ഷം രൂപ; മറ്റുള്ള നടിമാർക്ക് കിട്ടുന്ന പണം പോലും തനിക്ക് ലഭിക്കുന്നില്ല; മോളി കണ്ണമാലി

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി മോളി കാണാമാലിയുടെ മോഡേൺ ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് എത്തിയത്. എന്നാൽ ആ സന്തോഷങ്ങൾക്ക് നടുവിലും ജീവിതത്തിൽ ഒത്തിരി പ്രയാസങ്ങൾ അനുഭവിക്കുകയാണ്

ഇപ്പോളിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിലെ കഷ്ടപ്പാടുകൾ തുറന്ന് പറയുകയാണ്. ഉള്ളിൽ സങ്കടക്കടലാണെങ്കിലും അതെല്ലാം മറച്ചുവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനാണ് താൻ പഠിച്ചിരിക്കുന്നത് . അവർ മതിമറന്ന് ചിരിക്കുമ്പോൾ താൻ മറ്റൊരുവശത്തേക്ക് പോയി പൊട്ടിക്കരയുമെന്നും എന്നിട്ട് ഒന്നുമറിയാത്ത പോലെ കണ്ണുനീരും തുടച്ച് മൂളിപ്പാട്ടും പാടി നടക്കുമെന്നാണ് മോളി പറയുന്നത്.

ഇടയ്‌ക്കൊക്കെ സിനിമകൾ ചെയ്യാറുണ്ടെങ്കിലും വലിയ പ്രതിഫലമൊന്നും കിട്ടാറില്ല. 10000 രൂപയാണ് കിട്ടാറ്. മറ്റുള്ള നടിമാർക്ക് കിട്ടുന്ന പണം പോലും തനിക്ക് ലഭിക്കാറില്ല. ആകെയുണ്ടായിരുന്ന വീടിന്റെ ആധാരം എന്റെ ചികിത്സക്കായി ബാങ്ങിൽ വെച്ചതാണ്.. അത് തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല.
അമ്മയിൽ അംഗത്വമുണ്ടെങ്കിൽ മാസം 5000 രൂപയെങ്കിലും കിട്ടും. എന്നാൽ തനിക്ക് അതിൽ അംഗത്വമില്ല.
അമ്മയിൽ അംഗത്വമെടുക്കാൻ ഒന്നരലക്ഷം രൂപ കൊടുക്കണം. പണമില്ലാത്തവർക്ക് അംഗത്വമെടുക്കാൻ കഴിയില്ലെന്നും സാമ്പത്തികമായി കഴിവില്ലാത്ത ആരും അമ്മയിൽ ഇല്ലെന്നും മോളി വ്യക്തമാക്കി.

അമ്മയിലെ മെമ്പർഷിപ്പിനെ കുറിച്ച് സത്യൻ അന്തിക്കാടിനോട് പറഞ്ഞെങ്കിലും മിനിമം അഞ്ച് സിനിമയെങ്കിലും ചെയതാലെ അംഗത്വം കിട്ടുകയുള്ളൂ എന്നായിരുന്നു മറുപടി. എന്നാൽ അഞ്ചിൽകൂടുതൽ സിനിമകൾ ചെയ്തിട്ടും അംഗത്വത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ തുക നൽകണമെന്ന് അറിയുന്നത്. ആ കാശുണ്ടെങ്കിൽ മക്കൾക്ക് ഒരു കൊച്ചു വീടെങ്കിലും വെച്ചുകൊടുക്കാമായിരുന്നുവെന്നും മോളി പറഞ്ഞു. അമ്മയിൽ അംഗത്വമുണ്ടായിരുന്നെങ്കിൽ മരുന്നിന്റെ ചെലവെങ്കിലും നടന്നുപോകുമെന്നും മോളി പറഞ്ഞു.

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തുകയായിരുന്നു

Noora T Noora T :