മറ്റൊരു സൂപ്പര്‍ താരത്തെ ബുക്ക് ചെയ്ത റോളിന് വേണ്ടി മോഹന്‍ലാല്‍ സംവിധായകന് മുന്നില്‍ കാണിച്ചത് കേട്ടാല്‍ ഞെട്ടും !!!

മറ്റൊരു സൂപ്പര്‍ താരത്തെ ബുക്ക് ചെയ്ത റോളിന് വേണ്ടി മോഹന്‍ലാല്‍ സംവിധായകന് മുന്നില്‍ കാണിച്ചത് കേട്ടാല്‍ ഞെട്ടും !!!

മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ ഇളക്കി മറിച്ച സംവിധായകനാണ് പി ചന്ദ്രകുമാര്‍.
70കളുടെ ഒടുക്കം മുതല്‍ 80 കളുടെ അവസാനം വരെ തിയേറ്ററുകളില്‍ സെഞ്ചറി ആഘോഷിച്ച ഒരു പിടി ചിത്രങ്ങള്‍ ചന്ദ്രകുമാര്‍ ചിത്രങ്ങളുണ്ട് . 80കളുടെ അന്ത്യത്തില്‍ ‘A’ പടങ്ങളുടെ സംവിധായകനായും ചന്ദ്ര കുമാറിന്‍റെ പേര് സ്ക്രീനില്‍ തെളിഞ്ഞിരുന്നു.മലയാള സിനിമയുടെ മൂന്നോളം തലമുറകളെ സംവിധാനം ചെയ്ത പി .ചന്ദ്രകുമാറിന്‍റെ നായകനായി മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നത് 1985ല്‍ ‘ഉയരും നാടാകെ എന്ന ചിത്രത്തിലാണ് .

ചിത്രത്തിന്‍റെ സെറ്റില്‍ വെച്ച് നിര്‍മ്മാതാവായ ‘ ബാലന്‍’ അടുത്ത ചിത്രത്തിന്‍റെ കഥയും മറ്റുമെല്ലാം സംവിധായകന്‍ ചന്ദ്രകുമാറുമായി സംസാരിക്കുന്നത് പലപ്പോഴും മോഹന്‍ലാല്‍ കേട്ടിരുന്നു.ഉയരും നാടാകെയുടെ നിര്‍മ്മാതാവും സംവിധായകനും വീണ്ടും ഒരുമിക്കാന്‍ പോകുന്ന ‘ഞാന്‍ പിറന്ന നാട്ടില്‍’ എന്ന ചിത്രത്തിലെ ആദിവാസിയായ നായകനായി രതീഷിനെയായിരുന്നു സംവിധായകന്‍ ബുക്ക് ചെയ്തത്.പക്ഷേ, ചിത്രത്തിന്‍റെ കഥയും ആദിവാസിയുടെ കഥാപാത്രവും മോഹന്‍ലാലിനെ ഏറെ ആകര്‍ഷിച്ചു.ഞാന്‍ പിറന്ന നാട്ടിലെ ആദിവാസിയുടെ റോള്‍ തനിക്ക് തരണമെന്ന് മോഹന്‍ലാല്‍ ചന്ദ്രകുമാറിനോട് പല തവണ അപേക്ഷിച്ചു.

എന്നാല്‍, രതീഷിന്‍റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന റോളാണെന്ന് പറഞ്ഞു മോഹന്‍ലാലിനെ സംവിധായകന്‍ ഓടിച്ചു.പക്ഷേ,മോഹന്‍ലാല്‍ പിന്മാറിയില്ല .തൊട്ടടുത്ത ദിവസം സംവിധായകന്‍ ലൊക്കേഷനില്‍ വന്നപ്പോള്‍ ശരീരമാകെ കരിയെല്ലാം വാരിതേച്ച് ഒരു തോര്‍ത്തു മുണ്ടുമുടുത്ത് ആദിവാസിയെ പോലെ മോഹന്‍ലാല്‍ സംവിധായകന് മുന്നില്‍ വന്നു ചോദിച്ചു ചേട്ടാ…”ഇങ്ങനെ മതിയോ? “സിനിമയോടുള്ള മോഹന്‍ലാലിന്‍റെ അഭിനിവേശത്തിന് മുന്നില്‍ ആത്മസമര്‍പ്പണത്തിനു മുന്നില്‍ രതീഷിനെ ഒഴിവാക്കി ഉയരും ഞാന്‍ നാടാകെയിലെ വേഷം ചന്ദ്രകുമാര്‍ മോഹന്‍ലാലിന് സമര്‍പ്പിക്കുകയായിരുന്നു

written by ashiq rock

mohanlal’s uyarum njaan nadake movie role

Sruthi S :