ഒടിയൻ നിരാശപ്പെടുത്തിയവർക്ക് സന്തോഷിക്കാം ! മാസ്സ് ഗെറ്റപ്പിൽ മോഹൻലാൽ എത്തുന്നു , ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലൂടെ ! എത്തുന്നത് വമ്പൻ താരനിര !

വൻ പ്രതീക്ഷകൾ ഉയർത്തിയാണ് ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ തിയേറ്ററുകളിലേക്ക് എത്തിയത്. പീറ്റർ ഹെയ്‌നിൻ്റെ ആക്ഷനും മോഹൻലാലിന്റെ മാസ്സും വമ്പൻ താരങ്ങളുമൊക്കെ അണിനിരന്നപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത് ഒന്നും സംഭവിച്ചത് മറ്റൊന്നുമാണ് .

ഒരു ചെറിയ പാവം കഥയാണ് ഒടിയന്റേത് എന്ന് മോഹന്ലാൽ ആദ്യം പറഞ്ഞെങ്കിലും ആരാധകർ അതൊന്നും ചെവികൊണ്ടില്ല. അവർ പ്രതീക്ഷിച്ചത് കിട്ടാഞ്ഞത് കൊണ്ട് തന്നെ ആദ്യ ദിനം മുതൽ തന്നെ ഡീഗ്രേഡിങ്ങും തുടങ്ങി.

എന്നാൽ ഒടിയനിൽ കാണാത്ത മാസ്സും ആക്ഷന്റെ വേറെ ലെവലുകളുമായി മോഹൻലാൽ എത്തുകയാണ്
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലൂടെ. ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

യുവ സംവിധായകൻ ആയതുകൊണ്ട് തന്നെ മോഹൻലാലിൻറെ ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ഇട്ടിമാണി എത്തുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ തൃശ്ശൂര്കാരനായാണ് മോഹൻലാൽ എത്തുന്നത് .

മോഹൻലാലിൻറെ ചെറുപ്പകാലമൊക്കെ സിംഗപൂരിലാണ് ഷൂട്ട് ചെയ്യുന്നത് . കനാലിനു ശേഷം ഹണി റോസ് മോഹൻലാലിൻറെ നായികയായി എത്തുകയാണ് .രാധിക ശരത്കുമാറും ചിത്രത്തിലുണ്ട്. ഹരീഷ് കണാരൻ , ധർമജൻ ബോള്ഗാട്ടിയൊക്കെ ചിത്രത്തിലുണ്ട്.

mohanlal’s mass entertainer ittimani made in china

Sruthi S :