ജയസൂര്യക്ക് ഈ പൂച്ചകുട്ടിയെ വരച്ച് നൽകിയ ആളെ മനസിലായോ ?

അഭിനേതാവ് മാത്രമല്ല , സകല കലയും ഒന്നിച്ചുള്ള ആളാണ് മോഹൻലാൽ . ഒപ്പം ചിത്രം വരയും താരത്തിനുണ്ട് .സഹതാരങ്ങൾക്കായി ഒട്ടേറെ ചിത്രങ്ങൾ രസകരമായി വരച്ചു നൽകുന്ന മോഹൻലാൽ ഇപ്പോൾ ജയസൂര്യക്കായി വരച്ചു നൽകിയ ചിത്രമാണ് തരംഗമാകുന്നത് .

ഒരു പൂച്ചയുടെ ചിത്രമാണ് മോഹൻലാൽ വരച്ചു നൽകിയത്. ജയസൂര്യ അത് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വച്ചിട്ടുമുണ്ട്. ഒട്ടേറെ ട്രോളുകളും ഇതിനു വരുന്നുണ്ട്.

അമ്മയുടെ മീറ്റിംഗിൽ ഗൗരവത്തിൽ ഇരിക്കുന്ന മോഹൻലാൽ എപ്പോളും എന്തോ പേപ്പറിൽ കുത്തികുറിക്കുന്നത് കാണാം. ഇപ്പോളാണ് അതെന്താണെന്നു മനസിലായത് എന്നാണ് ആരാധകർ പറയുന്നത്.

Mohanlal’s drawing

Sruthi S :