താറാവ് കറി ഉണ്ടാക്കിത്തരാം..മോഹന്‍ലാലിനെ വീട്ടിലേയ്ക്ക് ക്ഷണിച്ച് ആരാധിക, നടന്റെ മറുപടി; വൈറലായി വീഡിയോ

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോര്‍ന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനില്‍ക്കുകയാണ്.

കൊച്ചു കുട്ടികള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ മോഹന്‍ലാല്‍ അവരുടെ സ്വന്തം ലാലേട്ടനാണ്. ഇപ്പോഴിതാ തന്റെ ആരാധികയെ ചേര്‍ത്ത് പിടിച്ച് നടന്നു വരുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ഒരു വയോധികയെ ചേര്‍ത്തുപിടിച്ച് കുശലാന്വേഷണം നടത്തുകയാണ് താരം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 യുടെ ചിത്രീകരണ വേളയില്‍ നിന്നുള്ളതാണ് വീഡിയോ.

ഷൂട്ടിംഗ് കഴിഞ്ഞുവെന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ ‘ഇന്ന് പോകുവാണോ..’ എന്നാണ് ആ അമ്മ ചോദിക്കുന്നത്. ‘എന്താ ഞങ്ങളെ പറഞ്ഞയക്കാന്‍ ധൃതിയായോ? എന്ന് മോഹന്‍ലാല്‍ തമാശ രൂപേണ തിരിച്ചു ചോദിക്കുന്നുമുണ്ട്. ശേഷം തന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ച ആരാധിക, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയ ആരാധികയോട് മോഹന്‍ലാല്‍ യാത്ര ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ഫാന്‍ പേജുകളിലുള്‍പ്പെടെ വീഡിയോ പ്രചരിക്കുന്നുണ്ട്.

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടു തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

അതേസമയം, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നടന്‍. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ്.

Vijayasree Vijayasree :