‘നെഞ്ചിനകത്ത് നെഞ്ച് വിരിച്ച് ലാലേട്ടൻ’ ; പച്ചകുത്തിയ ആരാധകന് നെഞ്ചിൽ ഓട്ടോഗ്രാഫ് നൽകി മോഹൻലാൽ

മോഹൻലാലിനെ നമ്മുടെ സ്വന്തം ലാലേട്ടനെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഈ സൂപ്പർ സ്റ്റാറിന്റെ ആരാധികമാരും ആരാധകന്മാരും നിരവധിയാണ്. കൊച്ചുകുട്ടികൾ വരെ തോളും ചെരിച്ച് നടന്ന് ലാലേട്ടനെ അനുകരിക്കുന്ന വീഡിയോ വൈറലാകാറുണ്ട്.
മോഹൻലാലിനോടുള്ള ആരാധനയിൽ അളവില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

നേരത്തെ ലാലേട്ടന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയ ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അനീഷ് അശോകൻ എന്ന ആരാധകനാണ് മോഹൻലാലിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയത്. ഇപ്പോഴിതാ തന്റെ മുഖം നെഞ്ചിൽ പതിപ്പിച്ച ആരാധകനായ അനീഷിന് നെഞ്ചിൽ ഓട്ടോഗ്രാഫ് നൽകുന്ന ലാലേട്ടന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അതേസമയം അനീഷിനൊപ്പം ഫോട്ടോയ്‌ക്കും പോസുചെയ്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്. കഴിഞ്ഞ വർഷമാണ് അനീഷ് മോഹൻലാലിന്റെ ചിത്രം പച്ചകുത്തിയത്. പച്ച കുത്തുന്നതിന്റെ വീഡിയോ വിവിധ ഫാൻ പേജുകളിലൂടെയായി വൈറലായിരുന്നു. ഇതാണ് പിന്നീട് മോഹൻലാൽ കാണാൻ ഇടയായത്.

Vismaya Venkitesh :