എന്‍റെ ആ സിനിമ ഇന്ന് ഇറങ്ങിയാലും ബോക്സോഫീസിനെ ഇളക്കിമറിക്കും എന്നും മോഹന്‍ലാല്‍. ‍

കരിയറിന്റെ ആരംഭകാലത്ത് മോഹന്‍ലാലിലെ നടനെ വാര്‍ത്തെടുക്കുന്നതില് വലിയ പങ്കുവഹിച്ചിട്ടുണ്ട് ‘ ആള്‍കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍ , ഉയരങ്ങളില്‍, രംഗം ,അനുബന്ധം ,ഇടനിലങ്ങള്‍ , പഞ്ചാഗ്നി , അമൃതം ഗമയ:,തുടങ്ങിയ ചിത്രങ്ങള്. ഈ, ചിത്രങ്ങളുടെയെല്ലാം രചയിതാവ് എം .ടി വാസുദേവന്‍ നായരായിരുന്നു .എം .ടി .ചിത്രങ്ങളില് മോഹന്‍ലാലിന്‍ എന്നും പ്രിയപ്പെട്ടതാണ് ‘ഉയരങ്ങളില്‍ ‍’ എന്ന ചിത്രം .

” ക്ലൈമാക്സില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ‘തോല്‍ക്കാന്‍ ഞാന്‍ തയ്യാറെല്ലെങ്കിലോ ? എന്ന് പറഞ്ഞു ഉയരങ്ങളില്‍ നിന്നും ചാടി മരിക്കുന്ന ആന്റി ഹീറോ ജയരാജന്‍ എനിക്ക് എന്നും വിസ്മയമാണ്” എന്ന് മോഹന്‍ലാല് പലപ്പോഴും പറയാറുണ്ട്‌.പ്രദര്‍ശനത്തിനെത്തിയ കാലത്തേക്കാള്‍‍ പില്കാലത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ഉയരങ്ങളില്‍ ഇന്നത്തെ കാലത്ത് ഇറങ്ങിയാലും ഏറെ കൊണ്ടാടപ്പെടും എന്നാണ് മോഹന്‍ലാല്‍ ഉറപ്പിച്ചുപറയുന്നത് .

അരുണ്‍ ഗോപിയുടെ പുതിയ ചിത്രം നായകന്‍ മോഹന്‍ലാലോ ?

ദിലീപിനെ നായകനാക്കി ‘രാമലീല ‘ എന്ന ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയുടെ മുന്‍നിരയിലേക്ക് കടന്ന സംവിധായകന്‍ ‘ അരുണ്‍ ഗോപി’ ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പണിപുരയിലാണ് .എന്നാല്‍ , ഇരുപത്തൊന്നാം നൂറ്റാണ്ടിനു ‍ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന് ‘ഉദയകൃഷ്ണ’ തിരക്കഥ രചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

2019ലായിരിക്കും അരുണ്‍ഗോപി -ഉദയ് കൃഷണ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക. സി .ബി .ഐ. .സംവിധായകന്‍ ‍കെ മധു കൃഷ്ണകൃപയുടെ ബാനറില്‍ ഒരുക്കുന്ന അരുണ്‍ ഗോപി ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് റിപ്പോര്ട്ട്. പക്ഷെ, മോഹന്‍ലാല്‍ ക്യാമ്പ് വാര്‍ത്തകള്‍‍ സ്ഥിതീകരിച്ചിട്ടില്ല.ബാഹുബലി ഫെയിം ‘ റാണാ ദഗ്ഗുബാട്ടി’ നായകനാകുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ദ് കിംഗ് ഓഫ് ട്രാവന്‍കൂര്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കാനഡയിലുള്ള കെ. മധു ഇന്ത്യയിലെത്തിയാല്‍അരുണ്‍ ഗോപി ചിത്രത്തിന്‍റെ വിശദവിവരങ്ങള്‍ പുറത്തുവിടും എന്നാണ് സൂചന .AshiqSHIJU

metromatinee Tweet Desk :