കന്നഡ ജനത നെഞ്ചേറ്റിയ സൂപ്പര്‍ താരമാണ് ഡോ. രാജ്കുമാര്‍. മലയാളത്തിലെ സൂപ്പര്‍ താരമായ മോഹന്‍ലാലുമായും അദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു.
ഇപ്പോഴിതാ രാജ്കുമാര്‍ നായകനായ ‘ഏറടു കനസു ‘ എന്ന ചിത്രത്തിലെ ‘എന്നെന്തു നിന്നു മരേതു..’ എന്ന ഗാനം ആലപിക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മെയ് 21 മോഹന്‍ലാലിന്റെ ജന്മദിനമാണ്. അതിനു മുന്നോടിയായാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
ഒരു കൈയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് പാട്ട് ആസ്വദിക്കുകയും, ഒപ്പം പാടാന്‍ ശ്രമിക്കുകയും ലാല്‍. മലയാളികള്‍ മാത്രമല്ല കന്നഡ സിനിമ ആരാധകരും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.