മലയാള സിനിമ പിന്നാന്പുറങ്ങളിൽ പറയുന്ന കഥകളല്ല മോഹൻലാലും തിലകനും തമ്മിൽ – ശിവാജി ഗണേഷിന് വേണ്ടി തിലകനെ വിളിച്ച മോഹൻലാൽ ..

മലയാള സിനിമ പിന്നാന്പുറങ്ങളിൽ പറയുന്ന കഥകളല്ല മോഹൻലാലും തിലകനും തമ്മിൽ – ശിവാജി ഗണേഷിന് വേണ്ടി തിലകനെ വിളിച്ച മോഹൻലാൽ ..

പ്രിയദര്‍ശന്‍റെ കഥയില്‍ കഥയില്‍ പ്രതാപ് പോത്തന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കുടുംബ ചിത്രമാണ് ‘ഒരു യാത്രാമൊഴി’.തമിഴ് സിനിമയുടെ നടികര്‍ സിങ്കം ശിവാജി ഗണേശനൊപ്പം മോഹന്‍ലാല്‍ അഭിനയിച്ച ഒരേ ഒരു ചിത്രം കൂടിയാണ് ഒരു യാത്രാമൊഴി.നെടുമുടിവേണു ,രഞ്ജിത, സോമന്‍ ,പ്രകാശ് രാജ്,എന്‍ .എഫ് .വര്‍ഗ്ഗീസ് ,ബഹദൂര്‍ ,ശ്രീരാമന്‍ ,തിലകന്‍ തുടങ്ങിയവരുംഒരു യാത്രാമൊഴിയിലെ പ്രധാനവേഷക്കാരായിരുന്നു.

ചിത്രത്തില്‍ തിലകന്‍ കൈയാളിയ ‘അദ്രുമാന്‍’ എന്ന കഥാപാത്രം വെറും മൂന്ന് സീനിലെ സ്ക്രീനില്‍ എത്തുന്നുള്ളൂ. തിലകന്‍റെ അഭിനയ തീവ്രതയുടെ മാന്ത്രിക സ്പര്‍ശമേറ്റ് ജ്വലിച്ച വേഷമായിരുന്നു അദ്രുമാന്‍.എന്നാല്‍, ഈ , കഥാപാത്രത്തെ തിലകന്‍ ആദ്യം വേണ്ടെന്ന് വെച്ചതായിരുന്നു.വെറും മൂന്ന്‍ സീനില്‍ വന്നു പോകാന്‍ സമയമില്ല എന്ന് കാരണത്താലായിരുന്നു തിലകന്‍ അദ്രുമാനെ ഉപേക്ഷിച്ചത്.



പക്ഷേ, പ്രിയദര്‍ശനും മോഹന്‍ലാലിനും ഉറപ്പായിരുന്നു തിലകന്‍ ചെയ്താലേ ആ കഥാപാത്രത്തിന്‍റെ കരുത്ത് പ്രേക്ഷകരിലേക്ക് ഇറങ്ങുകയുള്ളൂ എന്ന്.ഒടുവില്‍, മോഹന്‍ ലാലിന്‍റെ ഒരു ഫോണ്‍ കോളായിരുന്നു തിലകനെ യാത്രാമൊഴിലേക്ക് എത്തിച്ചത്.
മോഹന്‍ ലാലിന്‍റെ ഒരു ഫോണ്‍ കോളായിരുന്നു തിലകനെ യാത്രാമൊഴിലേക്ക് എത്തിച്ചത്പ്രി

AshiqShiju

 

ഒരിക്കല്‍ കൂടി മമ്മൂട്ടി റഹ്മാന്‍ മാജിക്ക്

മലയാള സിനിമയുടെ 80 ളുടെ അവസാനം സൂപ്പര്‍ ഹിറ്റ്‌ ചേരുവയെന്ന പേരെടുത്ത കൂട്ട് കെട്ടായിരുന്നു മമ്മൂട്ടിയും റഹ്മാനും.1983ല്‍ റഹ്മാന്‍റെ ആദ്യചിത്രമായ ‘കൂടെവിടെ’ യിലൂടെ വിജയം വരിച്ച മമ്മൂട്ടി റഹ്മാന്‍ കൂട്ട് കെട്ട് 85എത്തിയപ്പോഴെക്കും പതിനാല് ചിത്രങ്ങളിലുമായിരുന്നു ഒരുമിച്ചത്. 86ല്‍ റഹ്മാന്‍ തമിഴിലേക്ക് കളംമാറ്റി ചവിട്ടിയപ്പോള്‍ മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റായ ‘ന്യൂഡല്‍ഹി’ യടക്കമുള്ള നിരവധി മലയാള സിനിമകളാണ് റഹ്മാന് നഷ്ട്ടമായത്.

1989ലെ ‘ചരിത്രം ‘എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് രഞ്ജിത്തിന്‍റെ ‘ബ്ലാക്ക് ‘എന്ന ആക്ഷന്‍ ചിത്രത്തിലൂടെ ത്രസിപ്പിക്കുന്ന തിരിച്ചുവരവായിരുന്നു മമ്മൂട്ടി റഹ്മാന്‍ ജോഡി നടത്തിയത്. തൊട്ടു പിന്നാലെ എത്തിയ മമ്മൂട്ടിയുടെ രാജകീയവിജയമായ ‘രാജമാണിക്യത്തിലും മമ്മൂട്ടി റഹ്മാന്‍ ജോഡി കസറി.പക്ഷെ , പിന്നാലെ ഏറെ പ്രതീക്ഷയോടെ വന്ന ‘ഭാരഗ്ഗവചരിതം മൂന്നാം ഖണ്ഡം’ ബോക്സോഫീസില്‍ മൂക്കും കുത്തിവീണു.2018ലെത്തുമ്പോള്‍ 12വര്‍ഷമായി മമ്മൂട്ടിയും റഹ്മാനും ഒരുമിച്ചിട്ട്.

എന്നാല്‍ , ‘അനുരാഗക്കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഖാലിദ് റഹ്മാൻ അണിയിചൊരുക്കുന്ന മമ്മൂട്ടി ചിത്രമായ ‘ ഉണ്ട’ യില്‍ ശകതമായ വേഷത്തില്‍ മമ്മൂട്ടിയോടൊപ്പം റഹ്മാനും കൈകോര്‍ക്കും എന്നാണ് കേള്‍ക്കുന്നത്.അതെ , ഒരിക്കല്‍ കൂടി മമ്മൂട്ടി റഹ്മാന്‍ മാജിക്ക്.ബിജു മേനോന് മാറ്റിവെച്ച വേഷമാണ് റഹ്മാനെ തേടിയെത്തിയിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.വമ്പന്‍ താരനിരനിരയില്‍ വമ്പന്‍ ബട്ജജറ്റിലാണ് ഖാലിദ് റഹ്മാന്‍ ഉണ്ട ഒരുക്കുന്നത് .AshiqShiju

metromatinee Tweet Desk :