എന്റെ ആദ്യ സംവിധായകൻ മണിയൻപിള്ള രാജു എന്ന് മോഹൻലാൽ;അപ്പോൾ ഫാസിലോ?

മോഹൻലാൽ എന്ന നടന വിസ്മയം മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്.പ്രേക്ഷകരിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന പിന്തുണയും വളരെ വലുതാണ്. മോഹൻലാലിനെ കുറിച്ചുള്ള വർത്തകർ വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും അതുപോലെതന്ന വളരെ വേഗം ആരാധകർ ഏറ്റെടുക്കുകയുമാണ് പതിവ്.എന്നാൽ ഇപ്പോൾ മോഹൻലാലിൻറെ ആദ്യചിത്രവും സംവിധായകനും ആരെന്നുള്ള കൺഫ്യൂഷനിലാണ് ആരാധകർ.1978 ല്‍ ചിത്രീകരിച്ച തിരനോട്ടം ആണ് രേഖകളില്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രം. അശോക് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം തടസ്സങ്ങള്‍ മൂലം പുറത്തിറങ്ങിയില്ല. പുറത്തിറങ്ങിയ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. സംവിധായകന്‍ ഫാസില്‍. എന്നാല്‍ തന്റെ ആദ്യ സംവിധായകനായി മോഹന്‍ലാല്‍ പറയുന്നത് മറ്റൊരാളെ. മണിയന്‍പിള്ള രാജു. ആദ്യ സംവിധായകന്‍ മാത്രമല്ല. തന്റെ ആദ്യ മേക്കപ്പ് മാനും മണിയന്‍പിള്ള രാജുവാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

‘ മണിയന്‍പിള്ള രാജു എനിക്കു ജേഷ്ഠതുല്യനാണ്. എന്റെ ജേഷ്ഠന്റെ സഹപാഠിയായിരുന്നു. പരിചയം തുടങ്ങുന്നത് ഞാന്‍ ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോളാണ്. സ്‌ക്കൂളില്‍ അവതരിപ്പിക്കാന്‍ ഒരു നാടകം പഠിപ്പിച്ചുതരണമെന്നു പറയാന്‍ ഞാന്‍ രാജുവിനെ ചെന്നു കണ്ടു. 90 വയസ്സുള്ള ഒരു കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. ആ കഥാപാത്രത്തിന്റെ പേരില്‍ സ്‌ക്കൂളിലെ ബസ്റ്റ് ആക്ടര്‍ സമ്മാനം എനി്ക്ക് കിട്ടി. അന്ന് പത്താംക്‌ളാസ് കുട്ടികള്‍ക്ക് മാത്രമായിരുന്നു ബസ്റ്റ് ആക്ടര്‍ സമ്മാനം കിട്ടിയിരുന്നത്. ആറാം ക്‌ളാസുകരാന് സമ്മാനം വാങ്ങിക്കൊടുത്തതില്‍ പത്താം ക്‌ളാസുകാര്‍ രാജുവിനെ ഓടിച്ചെന്നാണ് കഥ. പത്താം ക്‌ളാസിലും ഞാന്‍ ബസ്റ്റ് ആക്ടര്‍ ആയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ സംവിധായകന്‍ രാജുവാണ്; എന്റെ മുഖത്തു ചായം തേച്ച ആദ്യത്തെ മെയ്ക്കപ്മാനുമെന്നാണ് മോഹൻലാൽ പറയുന്നത്.

ഏതു പ്രതിസന്ധി ഘട്ടത്തിലും തനിക്ക് വിളിക്കാവുന്ന സുഹൃത്താണ് രാജുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘സൗഹൃദത്തിന് രാജു വലിയ വില കല്‍പ്പിക്കുന്നതായി പല സന്ദര്‍ഭങ്ങളിലും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇത്രയും കാലത്തെ ഞങ്ങളുടെ ബന്ധത്തില്‍ നീരസമോ മുഷിവോ ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഒപ്പമുള്ള നിമിഷങ്ങല്‍ ഓരോന്നും വലിയ വലിയ ഓര്‍മ്മകളാണ്. അഭിയത്തിന്റെ ബാലപാഠം എന്നെ ആദ്യം പഠിപ്പിച്ചത് രാജുവാണ്. തൈക്കാട് അദ്ദേഹത്തിന്റെ വീടിനു മുകളില്‍ ഒരു ലോഡ്ജ് ഉണ്ടായിരുന്നു.അവിടെ വെച്ചാണ് ഞങ്ങളെനാടകം പഠിപ്പിച്ചത്’ സൗഹൃദത്തിന്റെ പൂമരമായി എന്നും തന്നോടൊപ്പം നില്‍ക്കുന്ന മണിയന്‍ പിള്ള രാജുവിനെക്കുറിച്ച് പറയാന്‍ മോഹന്‍ ലാലിന് വാക്കുകളേറെ..

1978ല്‍ മോഹന്‍ലാല്‍ തിരനോട്ടത്തില്‍ ചെറിയ വേഷത്തില്‍ ആദ്യമായി ക്യാമറയക്ക് മുന്‍പിലെത്തുമ്പോള്‍ രാജു പത്തു സിനികളില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു.. അതും ശ്രീകുമാരന്‍ തമ്പിയുടെ മോഹിനിയാട്ടത്തില്‍ തുടങ്ങി ശശികുമാറിന്റെ ജയിക്കാനായി ജയിച്ചവന്‍ എന്ന ഹിറ്റ് ചിത്രം ഉള്‍പ്പെടെ. നസീര്‍, മധു, ജയന്‍, സുകുമാരന്‍, സോമന്‍ എന്നിവര്‍ക്കൊല്ലാം ഒപ്പം.

mohanlal talks about his first director

Vyshnavi Raj Raj :