ജാഗ്രത പാലിക്കുക; വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥനയോടെ മോഹൻലാൽ; കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ച് നടൻ

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ കേരളത്തെ തന്നെ പിടിച്ചുലച്ചിരിക്കുകയാണ്. രാഷ്ട്രീയ,സിനിമ മേഖലകളിൽ നിന്നുള്ളവരെല്ലാം ജനങ്ങൾക്ക് നിർദ്ദേശങ്ങളും അതോടൊപ്പം പ്രാർത്ഥനയുമായി രംഗത്ത് എത്തുന്നുണ്ട്.

ഇപ്പോഴിതാ ഉരുൾപൊട്ടലിൽ അകപ്പെട്ട പ്രിയ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ നടൻ മോ​ഹ​ൻലാൽ രംഗത്ത് എത്തിയിരിക്കുകയാണ്. വയനാട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

”കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർഥനയോടെ.”- എന്ന് മോഹൻലാൽ കുറിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട 9656938689, 8086010833 എന്നീ കൺട്രോൾ റൂം നമ്പറുകളും താരം പങ്കുവച്ചിട്ടുണ്ട്. ജില്ലാ തലത്തിൽ – 04936 204151, 9562804151, 8078409770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സുൽത്താൻബത്തേരി താലൂക്ക്- 04936 223355 – 220296, 6238461385, മാനന്തവാടി താലൂക്ക്- 04935 241111 – 240231, 9446637748, വൈത്തിരി താലൂക്ക്- 04936 256100, 8590842965, 9447097705 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.കൺട്രോൾ റൂം ഫോൺ നമ്പറുകൾ : 9656938689, 8086010833

Vismaya Venkitesh :