രജിനികാന്തിനെ കുറിച്ചുള്ള ആ സത്യമറിഞ്ഞത് സുചിത്രയുടെ വീട്ടിൽവെച്ച്, അദ്ദേഹത്തിന് മാത്രം ലഭിച്ച ഭാഗ്യത്തെ കുറിച്ച് മോഹൻലാൽ

മലയാളത്തിലെ താരരാജാവാണ് മോഹൻലാൽ. നേരത്തെ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ രജിനികാന്തിനൊപ്പം അഭിനയിച്ചിരുന്നില്ല. തുടർന്ന് കാലങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ജയിലർ എന്ന ചിത്രം വമ്പൻ വിജയമായിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. ഇപ്പോൾ രജിനികാന്തിനെ കുറിച്ച് വാചാലനാകുകയാണ് മോഹൻലാൽ.

‘രജിനികാന്തിനെ അടുത്തറിയാൻ അവസരങ്ങളുണ്ടായത് തന്റെയും സുചിത്രയുടേയും വിവാഹശേഷമായിരുന്നു. സുചിത്രയുടെ അച്ഛന്റെ മുത്തുക്കാട്ടെ ബിച്ച്ഹൗസിൽ എല്ലാ വെള്ളിയാഴ്ച‌യും ശനിയാഴ്‌ചയും രജിനികാന്ത് എത്തുമായിരുന്നു. അവിടെ ഒരു കുടുംബസംഗമം ഉണ്ടായിരുന്നു. ആ സമാഗമത്തിൽ പല തവണ ഞാനും പങ്കാളിയായി. അപ്പോഴെല്ലാം അദ്ദേഹം പ്രസരിപ്പിച്ച പോസിറ്റീവ് എനർജി എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വർധിപ്പിച്ചു‘. എന്നാണ് മോഹൻലാൽ പറയുന്നത്.

ദരിദ്രപശ്ചാത്തലത്തിൽ നിന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഷോമാനായി അദ്ദേഹം ഉയർന്നതും ഈ പോസിറ്റീവ് ചിന്തയുടെ ആത്മബലംകൊണ്ടാണെന്നും സിനിമയിൽ എന്തുചെയ്താലും അതൊരു സ്റ്റൈലായി മാറുകയെന്നത് രജിനികാന്തിന്റെ അപൂർവ ഭാഗ്യമാണെന്നും മോഹൻലാൽ പറയുന്നു. സിനിമയ്ക്കുവേണ്ടി ഏറെ കഷ്ടപ്പെടുകയും ആ കഷ്ടപ്പാടുകളെല്ലാം പിൽക്കാലത്ത് സ്വ‌പ്നതുല്യമായ നേട്ടങ്ങളാക്കി മാറ്റുകയും ചെയ്തു ആ ജീനിയസ്. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത ഒരാൾക്കും ഇത്തരത്തിൽ വിജയിച്ചുയരാൻ കഴിയില്ലെന്നും സിനിമയിൽ എന്തുചെയ്‌താലും അതൊരു സ്റ്റൈലായി മാറുക എന്നത് രജിനികാന്തിന് ലഭിച്ച അപൂർവഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മുഷിപ്പുമില്ലാതെ പ്രേക്ഷകർക്ക് ആ ഭാവഭേദങ്ങൾ സ്വീകരിക്കാൻ കഴിയും. വേറൊരാൾ ചെയ്താൽ ഒരുപക്ഷേ അത്രത്തോളം നന്നാകില്ലെന്ന തോന്നൽ പ്രേക്ഷകരിൽ അവശേഷിപ്പിക്കുന്നതിൽ രജിനികാന്തിലെ നടന് അപാരമായ സിദ്ധിയുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

Vismaya Venkitesh :