വാരിയർ പകർന്നാടിയ വേഷങ്ങൾ മനസ്സിലെ കളിയരങ്ങിൽ ഇപ്പോഴും ഉണ്ട്; മോഹന്‍ലാല്‍!

മലയാള സിനിമയിൽ വളരെ ഏറെ വിജയം കൈവരിച്ച ചിത്രമായിരുന്നു വാനപ്രസ്ഥം .മലയാളികൾ മോഹൻലാലിൻറെ ആ ചിത്രത്തെ ഇന്നും മറക്കാനിടയില്ല വളരെ ഏറെ മനോഹരമായ ചിത്രമായിരുന്നു അത്.മലയാള സിനിമയിലെ നടന്ന വിസ്മയം തകർത്തഭിനയിച്ച ആ ചിത്രം ഇന്നും ജനസുകളുടെ ഉള്ളിൽ തന്നെ ഉണ്ട്.

കോട്ടയ്ക്കൽ: ’വാനപ്രസ്ഥം എനിക്കുനൽകിയ ഗുരു പ്രസാദം, അതായിരുന്നു ചന്ദ്രശേഖരവാരിയർ…..’ കോട്ടയ്ക്കൽ ചന്ദ്രശേഖരവാരിയർ അന്തരിച്ചതറിഞ്ഞ് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിൽ നടൻ മോഹൻലാൽ വികാരാധീനനായി: ’അദ്ദേഹമിനി നമുക്കൊപ്പം ഇല്ല എന്ന അറിവ് വേദനിപ്പിക്കുന്നതാണ്.

വാരിയർ പകർന്നാടിയ വേഷങ്ങൾ മനസ്സിലെ കളിയരങ്ങിൽ ഇപ്പോഴും ഉണ്ട്….കർമംകൊണ്ട് അമരത്വംനേടിയ ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആര്യവൈദ്യശാല നാട്യസംഘത്തിന്റെയും മുഴുവൻ കഥകളിപ്രേമികളുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു…’

ഇങ്ങനെ വാരിയരെ ഓർത്തു മോഹൻലാൽ. അപ്പോൾത്തന്നെ തന്റെ സുഹൃത്തും ആര്യവൈദ്യശാലാ ചാരിറ്റബിൾ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മധുവാരിയർ വഴി ചന്ദ്രശേഖരവാരിയരുടെ കുടുംബത്തെ അനുശോചനമറിയിക്കുകയുംചെയ്തു.

ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1999-ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന ചിത്രത്തിൽ വാരിയർ ലാലുമായി ഒന്നിച്ചു പ്രവർത്തിച്ചു. ഒളപ്പമണ്ണ മനയിലായിരുന്നു ഷൂട്ടിങ്. അർജുനനന്റെയും ഭീമന്റെയും കീചകന്റെയും വേഷങ്ങൾ വാരിയർ ആടിക്കാണിക്കുമ്പോൾ ആ മുദ്രകളും ചുവടുകളും നോക്കി ലാൽ അഭിനയിച്ചു -ഒറ്റടേക്കിൽത്തന്നെ! മോഹൻലാലിന്റെ ഈ അസാധാരണവൈഭവത്തെ അന്ന് ചന്ദ്രശേഖരവാരിയർ പ്രശംസിച്ചിരുന്നു. ചിത്രത്തിൽ ചന്ദ്രശേഖരവാരിയരും ചെറിയൊരു രംഗം അഭിനയിച്ചിട്ടുണ്ട്.

Mohanlal talk about Kathakali doyen Kottakkal Chandrasekhara Warrier dead

Sruthi S :