ചിത്രം തമിഴിൽ ആണെന്നു മാത്രം സംവിധായകൻ കെ.വി ആനന്ദ് ഒരുക്കുന്ന മൾട്ടീസ്റ്റാർ ചിത്രമാണ് 100 കോടി ബജറ്റിൽ ഒരുങ്ങുക.
സൂര്യ, അല്ലു സിരീഷ് എന്നിവരാണ് ചിത്രത്തിൽ നായകവേഷം ചെയ്യുന്നത്. മോഹൻലാൽ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും അഭ്യൂഹമുണ്ട്. നീണ്ട 24 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും കെ വി ആനന്ദും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്കപ്രെഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. 1994-ൽ പ്രിയദർശൻ സംവിധാനം ചെയ്ത തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലാണ് മോഹൻലാലിനൊപ്പം കെ വി ആനന്ദ് വർക്ക് ചെയ്തിട്ടുള്ളത് ചിത്രത്തിന്റെ ഛായഗ്രാഹകനായിരുന്നു ആനന്ദ്.
അല്ലു സിരീഷ് മോഹൻലാലിനൊപ്പം ബിയോണ്ട് ദി ബോഡറിൽ അഭിനയിച്ചിരുന്നു. ജില്ല എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. ജനത ഗ്യാരേജ് , പുലിമുരുകൻ ഇനീ ചിത്രങ്ങളുടെ വൻ വിജയമാണ് മോഹൻലാലിന് സൗത്ത് ഇന്ത്യയിൽ താരമൂല്യം ഉയർത്തിയത്. നീരാളിയാണ് ഉടൻ പ്രദർശനത്തിന് എത്തുന്ന മോഹൻലാൽ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.