ഭാര്യയുടെ അടുത്തായി ഒളിപ്പിച്ച് വെക്കാൻ ഒന്നുമില്ല, പിന്നെ എങ്ങനെയാണ് നുണ പറയേണ്ടത് എന്നും എനിക്കറിയില്ല; മോഹൻലാൽ

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

1978 ൽ വെളളിത്തിരയിൽ എത്തിയ മോഹൻ ലാൽ വൃത്യസ്തമായ 350 ൽ പരം കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട് അദ്ദേഹം. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിൽ നിന്ന് ഇപ്പോൾ എമ്പുരാൻ എന്ന സിനിമ വരെയുള്ള ദൂരം ഒരു സിനിമ കഥയെ പോലെയാണ്.

മോഹൻലാൽ ജീവൻ നൽകിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. അദ്ദേഹത്തോടുള്ളത് പോലെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവരുടെ വിശേഷങ്ങളും വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോൾ എമ്പുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടനും സംഘവും. ഈ വേളയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ അദ്ദേഹം സുചിത്രയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഭാര്യയുടെ അടുത്ത് നിന്ന് മറച്ച് വെക്കുന്ന മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് അവതാരക മോഹൻലാലിനോട് ചോദിച്ചത്.

ചോദ്യം കേട്ട് എന്ത് പറയണമെന്ന് സംശയത്തിലായ മോഹൻലാൽ വളരെ പെട്ടെന്ന് തന്നെ അവർക്കുള്ള മറുപടി പറഞ്ഞു. എനിക്ക് നുണ പറയുന്നത് എങ്ങനെയാണെന്ന് പോലും അറിയില്ല. പിന്നെ ഭാര്യയുടെ അടുത്തായി ഒളിപ്പിച്ച് വെക്കാനും ഒന്നുമില്ലെന്നായിരുന്നു നടൻ പറഞ്ഞത്. വളരെ ഫ്രാങ്കായിട്ടാണ് ഞാൻ പറയുന്നത്. എനിക്കൊന്നും ഒളിപ്പിച്ച് വെക്കാനില്ല. പിന്നെ എങ്ങനെയാണ് നുണ പറയേണ്ടത് എന്നും എനിക്കറിയില്ല.

ചില സമയത്ത് മറച്ച് പിടിക്കേണ്ട കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാവാം. എങ്കിലും അത് പിന്നീട് പറയും. എന്റെ ഭാര്യയുടെ അടുത്ത് മറച്ച് പിടിക്കാനായി ഒന്നുമില്ല എന്നും മോഹൻലാൽ പറയുന്നു. സൂപ്പർതാരത്തിന്റെ ഭാര്യയാണെന്ന പദവിയോ തലക്കനമോ ഒന്നുമില്ലാതെ വളരെ സിംപിളായി ജീവിക്കുന്ന വ്യക്തിയാണ് സുചിത്ര.

ക്രാഫ്റ്റ് വർക്കും മറ്റുമൊക്കെയായി വീട്ടിലൊരുക്കിയ തന്റെ ലോകത്താണ് ജീവിതമെന്ന് മുൻപ് താരപത്‌നി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വിദേശത്തും മറ്റുമൊക്കെ ഭർത്താവിനൊപ്പം യാത്ര നടത്തിയും ഇടയ്ക്ക് സുചിത്ര വാർത്തകളിൽ നിറയാറുണ്ട്. തന്റെ ആരാധികയായി പിന്നാലെ കൂടിയ സുചിത്രയായിരുന്നു പിന്നീട് മോഹൻലാലിന്റെ ഭാര്യയാവുന്നത്.

1988 ഏപ്രിൽ 28 നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. മലയാള സിനിമാലോകത്ത് നിന്ന് മുൻനിര താരങ്ങളടക്കം പങ്കെടുത്ത വലിയ ആഘോഷമായിരുന്നു ആ വിവാഹം. . അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര.

ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.

സിനിമയിലൂടെ തന്നെയായിരുന്നു മോഹൻലാൽ സുചിത്രയുടെ മനസ്സ് കീഴടക്കിയതും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കത്തുകൾ എഴുതുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു സുചിത്രയുടെ ഇഷ്ടം മനസ്സിലാക്കിയതെന്നാണ് സുരേഷ് ബാലാജി പറഞ്ഞിരുന്നത്. എന്നാൽ ഇരുവരുടെയും വിവാഹത്തിന് മുൻപ് ജാതകം നോക്കിയപ്പോൾ അത് ചേരില്ലായിരുന്നു എന്നായിരുന്നു എന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം.

പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോൾ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്. തിക്കുരിശ്ശിയായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ വില്ലനായി കാണാൻ തനിക്ക് ഇഷ്ടമല്ല എന്ന് സുചിത്ര മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോൾ അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു.

എന്നാൽ അഭിനേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ കഴിവായിരുന്നു. എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു. പൊതുവേദികളിൽ സംസാരിക്കാൻ ഇത്തിരി മടി കാണിക്കുന്ന പ്രകൃതമാണ് സുചിത്രയുടേത്. പ്രണവിന്റെ ആദി എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു സുചിത്ര പൊതുവേദിയിൽ ആദ്യമായി സംസാരിക്കുന്നത്.

ഏത് യാത്രയിലും ലാലിനൊപ്പം സുചിത്രയുമുണ്ടാകും. മക്കൾ രണ്ടുപേരും പഠനവും യാത്രയുമായി തിരക്കിലായതിനാൽ ലാലും സുചിത്രയും ഒരുമിച്ചാണ് യാത്രകളെല്ലാം. അമ്മ മാത്രമാണ് മോഹൻലാലിന് സ്വന്തമായുള്ളത്. അച്ഛനേയും ചേട്ടനേയും മോഹൻലാലിന് നേരത്തെ നഷ്ടപ്പെട്ടതിനാൽ അമ്മയോട് അതിയായ സ്‌നേഹമാണ് താരത്തിന്.

അമ്മയെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ മോഹൻലാലിന്റെ കണ്ണുകൾ നിറയും. എത്രയൊക്കെ തിരക്കുകൾ വന്നാലും അമ്മയ്‌ക്കൊപ്പം ചിലവഴിക്കാൻ ലാൽ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖ ബാധിതയായി കിടപ്പിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി. മറ്റുള്ള താരങ്ങളെപ്പോലെ മക്കളോടും ഭാര്യയോടുമുള്ള സ്‌നേഹം പരസ്യമായി കാണിക്കുകയോ അതേ കുറിച്ച് സംസാരിക്കാൻ തയ്യാറാവുകയോ ചെയ്യാത്ത ഒരാളാണ് മോഹൻലാൽ.

എല്ലാവരോടും ആവശ്യമായ ഡിറ്റാച്ച്‌മെന്റ് സൂക്ഷിച്ചാണ് താൻ സ്‌നേഹം പ്രകടിപ്പിക്കാറ് എന്നുള്ളത് മോഹൻലാൽ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അധികം അറ്റാച്ച്ഡായാൽ താൻ സ്‌നേഹിക്കുന്നവർക്കുണ്ടാകുന്ന വേദനകൾ സഹിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കാം താൻ അങ്ങനെ പെരുമാറുന്നതെന്നാണ് മോഹൻലാൽ ഒരിക്കൽ പറഞ്ഞത്. ഇപ്പോഴിതാ ജോണി ലൂക്കോസിന് നൽകിയ പഴയൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ നല്ലൊരു മകനാണോ നല്ലൊരു അച്ഛനാണോ നല്ലൊരു ഭർത്താവാണോ എന്നായിരുന്നു ജോണി ലൂക്കോസിന്റെ ചോദ്യം. കുറിക്കുകൊള്ളുന്ന മറുപടിയാണ് ലാൽ തിരികെ നൽകിയത്.

‘നല്ലൊരു ഭർത്താവ് ഇങ്ങനെയാകണം… നല്ലൊരു മകൻ ഇങ്ങനെയാകണം… നല്ലൊരു അച്ഛൻ ഇങ്ങനെയാകണം എന്നൊക്കെ എവിടെയാണ് എഴുതി വെച്ചിരിക്കുന്നത്.. അങ്ങനെയുള്ള നിയമങ്ങളിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. എന്റെ മക്കൾക്ക് കൊടുക്കാവുന്ന എല്ലാ സൗകര്യങ്ങളും ഞാൻ കൊടുക്കുന്നുണ്ട്. അവർക്ക് കൊടുക്കാവുന്നത് അവരെ പഠിപ്പിക്കുക എന്നതാണ്.’

‘അല്ലാതെ ഭയങ്കരമായ പ്രത്യേക സ്‌നേഹപ്രകടനങ്ങൾ ഞാൻ മനപൂർവം ചെയ്യാറില്ല. അതുപോലെ തന്നെയാണ് എന്റെ കുടുംബത്തോടും. ഞാൻ ചെയ്യുന്ന പ്രവൃത്തികൾ അവർക്ക് ദോഷകരമല്ലാത്ത രീതിയിലുള്ളതാണ്. അവരെ ഞാൻ നന്നായിട്ട് നോക്കുന്നുമുണ്ട്. ഞാൻ എന്റെ ജോലിയും ചെയ്യുന്നു. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ നല്ല ഭർത്താവും നല്ല അച്ഛനുമാണ്’, എന്നാണ് മോഹൻലാൽ മറുപടിയായി പറഞ്ഞത്.

അതേസമയം, എമ്പുരാൻ സകല റെക്കോർഡുകളും തകർത്തെറിയുമെന്നാണ് ആരാധകർ പറയുന്നത്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.

ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നനത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.

ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.

2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങിയവർ വേഷമിടുന്നു.

Vijayasree Vijayasree :